ഇസ്രായേല്‍ സ്വര്‍ണം നേടിയപ്പോള്‍ 'പണി കിട്ടിയത്' അനു മാലിക്കിന്; ട്രോള്‍ മഴ

അനു മാലിക് സംഗീതം നല്‍കിയ മേരാ മുല്‍ക് മേരാ ദേശ് എന്ന ഗാനം ഇസ്രയേലി ദേശിയ ഗാനത്തിന്റെ ഈച്ചക്കോപ്പിയാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ട്രോള്‍
അനു മാലിക്ക്/ ഫേയ്സ്ബുക്ക്
അനു മാലിക്ക്/ ഫേയ്സ്ബുക്ക്

ര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിലൂടെ ഇന്നലെയാണ് ഇസ്രയേലിന് ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണ മെഡല്‍ ലഭിക്കുന്നത്. അതിനു പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുന്നത് ബോളിവുഡ് സംഗീത സംവിധായകന്‍ അനു മാലിക്കാണ്. മെഡല്‍ ദാനത്തില്‍ ഇസ്രയേലി ദേശിയ ഗാനം ഹതിക്വ ഉയര്‍ന്നു കേട്ടതിന് പിന്നാലെയാണ് രസകരമായ മെമുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുന്നത്. അനു മാലിക് സംഗീതം നല്‍കിയ മേരാ മുല്‍ക് മേരാ ദേശ് എന്ന ഗാനം ഇസ്രയേലി ദേശിയ ഗാനത്തിന്റെ ഈച്ചക്കോപ്പിയാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ട്രോള്‍. 

1996 ല്‍ പുറത്തിറങ്ങിയ ദില്‍ജലെ എന്ന സിനിമയിലേതാണ് ഈ ഗാനം. അജയ് ദേവ്ഗണ്‍, മധു, സൊനാലി ബെന്ദ്ര എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ദുഃഖസാന്ദ്രമായ ഗാനമായിരുന്നു മേരാ മുല്‍ക് മേരാ ദേശ്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഒളിംപിക്‌സില്‍ ഉയര്‍ന്നുകേട്ട ഇസ്രയേല്‍ ദേശിയ ഗാനത്തിന് മുന്‍പ് കേട്ട ഏതോ ഗാനവുമായി സാമ്യം തോന്നി അന്വേഷിച്ചിറങ്ങിയവര്‍ക്കു മുന്നിലാണ് അനു മാലിക് കുടുങ്ങിയത്. ഒരു രാജ്യത്തിന്റെ ദേശിയ ഗാനം തന്നെ കോപ്പിയടിച്ചത് പ്രേക്ഷകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. 


കോപ്പി കിങ് എന്നാണ് അനു മാലിക്കിനെ ആരാധകര്‍ വിളിച്ചത്. ലോകത്ത് 193 രാജ്യങ്ങളുണ്ടൈന്നും അനു മാലിക്കിന് 192 ഗാനങ്ങള്‍ ചെയ്യാന്‍ ഇനിയും ചാന്‍സുണ്ട് എന്നായിരുന്നു മറ്റൊരു ആരാധകരന്റെ കമന്റ്. ഇത് ആദ്യമായിട്ടല്ല അനു മാലിക്കിന്റെ അടിച്ചുമാറ്റല്‍ കണ്ടുപിടിക്കപ്പെടുന്നത്. ഈജിപ്റ്റ്, യുകെ, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ ഗാനങ്ങള്‍ അതേപോലെ കോപ്പിയടിച്ചതിന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com