പ്രശസ്ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ കല്യാണി മേനോന്‍ ആലപിച്ചു
കല്യാണി മേനോന്‍ / ഫയല്‍
കല്യാണി മേനോന്‍ / ഫയല്‍

ചെന്നൈ : പ്രശസ്ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 


1970 കളില്‍ ക്ലാസ്സിക്കല്‍ ഗായികയായാണ് കല്യാണി മേനോന്‍ രംഗത്തുവന്നത്. പിന്നീട് സിനിമാഗാനരംഗത്തും തിളങ്ങി. 1977 ല്‍ രാമുകാര്യാട്ടിന്റെ ദ്വീപ് എന്ന സിനിമയില്‍ കണ്ണീരിന്‍ മഴയത്ത് എന്ന കല്യാണി മേനോന്‍ ആലപിച്ച് ഗാനം ശ്രദ്ധേയമായി.

മംഗളം നേരുന്നു എന്ന സിനിമയിലെ ഋതുഭേദ കല്‍പ്പനയില്‍, വിയറ്റ്‌നാം കോളനി എന്ന ചിത്രച്ചിലെ പവനരച്ചെഴുതുന്നു, ലാപ്‌ടോപ് എന്ന ചിത്രത്തിലെ ജലശയ്യയില്‍ കുളിരമ്പിളി തുടങ്ങിയവ കല്യാണി മേനോന്റെ ഏറെ ശ്രദ്ധേമായ  ഗാനങ്ങളാണ്. 

എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ കല്യാണി മേനോന്‍ ആലപിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 

മിന്‍സാര കനവ്, കണ്ടു കൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത രാജീവ് മേനോന്‍ മകനാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com