ഒരു പാര്‍ട്ടിയും നടത്തിയിട്ടില്ല; എന്റെ വീട് കോവിഡ് ഹോട്ട്‌സ്‌പോട്ടല്ല; കരണ്‍ ജോഹര്‍

കോവിഡ് പ്രോട്ടോകേള്‍ ലംഘിച്ച് താന്‍ വീട്ടില്‍ ഒരു പാര്‍ട്ടിയും നടത്തിയിട്ടില്ല. വളരെ അടുപ്പമുള്ളവര്‍ ഏതാനും ചിലര്‍ വീട്ടില്‍ ഒത്തുകൂടുക മാത്രമായിരുന്നെന്നും കരണ്‍
ബോളിവുഡ് നടനും സംവിധായകനുമായ കരണ്‍ ജോഹര്‍
ബോളിവുഡ് നടനും സംവിധായകനുമായ കരണ്‍ ജോഹര്‍


മുംബൈ: തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന്
ബോളിവുഡ് നടനും സംവിധായകനുമായ കരണ്‍ ജോഹര്‍. ഇന്‍സ്റ്റഗ്രാമില്‍ ഇട്ട കുറിപ്പിലാണ് തന്റെ കുടുംബാംഗങ്ങളുടെ അരോഗ്യ അപ്‌ഡേറ്റുകള്‍ പങ്കുവച്ചത്. അടുത്തിടെ സിനിമാ രംഗത്തെ ഏതാനും പേരുമായി വീട്ടീല്‍ നടത്തിയ ഒത്തുചേരലുകളുടെ വിശദാംശങ്ങളും അദ്ദേഹം കുറിച്ചു.

താനും കുടുംബവുമുള്‍പ്പടെ വീട്ടിലെ എല്ലാവരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി. ദൈവകൃപയാല്‍ എല്ലാവരും നെഗറ്റീവാണ്. രണ്ട് തവണയാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്. നാടിന്റെ സുരക്ഷ കണക്കിലെടുത്ത് ബിഎംസി നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായുംകരണ്‍ കുറിപ്പില്‍ പറയുന്നു.

കോവിഡ് പ്രോട്ടോകേള്‍ ലംഘിച്ച് താന്‍ വീട്ടില്‍ ഒരു പാര്‍ട്ടിയും നടത്തിയിട്ടില്ല. വളരെ അടുപ്പമുള്ളവര്‍ ഏതാനും ചിലര്‍ വീട്ടില്‍ ഒത്തുകൂടുക മാത്രമായിരുന്നെന്നും കരണ്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. ചില മാധ്യമപ്രവര്‍ത്തകരോട് പറയാനുള്ളത് ഇത് മാത്രമാണ്. വളരെ അടുപ്പമുള്ള ഏതാനും പേര്‍ മാത്രമാണ് വീട്ടില്‍ ഒത്തുചേര്‍ന്നത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചിരുന്നു ആ ഒത്തുചേരല്‍. തന്റെ വീട് കോവിഡിന്റെ ഹോട്ട്‌സ്‌പോട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മഹാമാരിയെ ഒരിക്കലും നിസാരമായി കണ്ടിട്ടില്ല. എല്ലായ്‌പ്പോഴും മാസ്‌ക് ധരിച്ച് ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നത്. അതുകൊണ്ട് വസ്തുകള്‍ മനസിലാക്കാതെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കരണ്‍ ജോഹറിന്റെ വീട്ടില്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കരീന കപൂര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.  ഈ സാഹചര്യത്തില്‍ ജോഹറിന്റെ ഫ്‌ലാറ്റിലെ നാല്‍പ്പത് പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. 

കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചത് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയത് കൊണ്ടാണെന്ന് നേരത്തെ ബിഎംസി അറിയിച്ചിരുന്നു. കരീനയ്ക്കും അമൃതയ്ക്കും പുറമേ സീമാ ഖാനും പോസിറ്റീവായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com