അശ്ലീല ഡാൻസിലൂടെ പാട്ടിനെ നശിപ്പിച്ചു, മാപ്പു പറഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ നിൽക്കാൻ അനുവ​ദിക്കില്ല; സണ്ണി ലിയോണിക്കെതിരെ വിമർശനം

കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം പറയുന്നതാണ് ഗാനം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെ പുതിയ വിഡിയോയ്‌ക്കെതിരെ പ്രതിഷേധം. മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് വിഡോയ്‌ക്കെതിരെ ഒരു സംഘം രംഗത്തെത്തിയത്. മധുപന്‍ മേ രാധികാ നാച്ചേ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ റീമേക്കുമായാണ് സണ്ണി എത്തിയത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ഗാനമാണ് ചൊടിപ്പിച്ചത്. 

കൃഷ്ണന്റേയും രാധയുടേയും പ്രണയം പറയുന്ന ഗാനം

1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന സിനിമയ്ക്കുവേണ്ടി മൊഹമ്മദ് റാഫിയാണ് ഈ ഗാനം ആലപിച്ചത്. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം പറയുന്നതാണ് ഗാനം. ഇന്നലെയാണ് മധുപന്‍ എന്ന പേരില്‍ സരെഗമ മ്യൂസിക് ഗാനത്തിന്റെ ഡാന്‍സ് നമ്പര്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. അതിനുപിന്നാലെ ഹിന്ദു വികാരത്തെ മുറിവേല്‍പ്പിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 

വിഡിയോ നിരോധിക്കണമെന്ന് ആവശ്യം

നടിക്കെതിരെ നടപടിയെടുക്കണമെന്നും വിഡിയോ നിരോധിക്കണം എന്നുമാണ് വൃന്ദാവനിലെ നവല്‍ ഗിരി മഹാരാജ് പറഞ്ഞത്. ഗവണ്‍മെന്റ് നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. വിഡിയോ നീക്കുകയും പൊതുമധ്യത്തില്‍ മാപ്പപേക്ഷ നടത്തുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. കനിക കപൂറും അരിന്‍ന്ദം ചക്രബര്‍ത്തിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com