മരക്കാര്‍ എത്താന്‍ വൈകും, റിലീസ് തിയതി മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 02:42 PM |
Last Updated: 28th February 2021 03:44 PM | A+A A- |
മോഹൻലാലും കുടുംബവും ദൃശ്യം 2 കാണുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനോടകം ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ കുടുംബസമേതം സിനിമ കാണുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.
ഞാൻ എന്റെ കുടുംബത്തിനൊപ്പം ദൃശ്യം 2 കാണുന്നു, നിങ്ങളോ? എന്ന അടിക്കുറിപ്പിലാണ് മോഹൻലാൽ വിഡിയോ പോസ്റ്റ് ചെയ്തത്. വീട്ടിലെ ഹോം തിയറ്ററിൽ ഇരുന്നാണ് താരം സിനിമ കാണുന്നത്. ഭാര്യ സുചിത്ര മക്കളായ പ്രണവ്, വിസ്മയ എന്നിവർക്കൊപ്പം സംവിധായകൻ പ്രിയദർശനും വിഡിയോയിലുണ്ട്. തിയറ്ററിന്റെ മുൻ നിരയിലാണ് പ്രണവ് ഇരിക്കുന്നത്. സുചിത്രയ്ക്കും പ്രിയദർശനുമൊപ്പമാണ് പുറകിലെ നിരയിൽ ഇരുന്നാണ് മോഹൻലാൽ സിനിമ കാണുന്നത്.
വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിനേയു ജിത്തു ജോസഫിനേയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ് പോസ്റ്റിന് താഴെ. 18നാണ് ദൃശ്യം 2 ആരാധകരിലേക്ക് എത്തിയത്. ആദ്യ ഭാഗത്തെ പോലെ സസ്പെൻസ് നിറഞ്ഞ ചിത്രം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രം സൂപ്പർഹിറ്റായി മാറിയതോടെ ആരാധകർക്കു നന്ദി പറഞ്ഞുകൊണ്ട് കുറിപ്പും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയമെന്നാണ് താരം കുറിച്ചത്.