ഹിന്ദിയിൽ അയ്യപ്പനും കോശിയും ആകാൻ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും; ഷൂട്ടിങ് ജൂണിൽ ആരംഭിക്കും

13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടുപേരും ഒന്നിക്കുന്നത്
ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ/ ഇൻസ്റ്റ​ഗ്രാം
ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ/ ഇൻസ്റ്റ​ഗ്രാം

ച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും മലയാളത്തിൽ മികച്ച വിജയമായിരുന്നു. അതിന് പിന്നാലെ ചിത്രം അന്യ ഭാഷകളിലേക്ക് മൊഴിമാറ്റാൻ ഒരുങ്ങുകയാണ്. തെലുങ്ക്, തമിഴ് റീമേക്കിന് പുറമേ ഹിന്ദി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോളിവുഡിലിലെ അയ്യപ്പനും കോശിയുമായി ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടുപേരും ഒന്നിക്കുന്നത്. ദോസ്താനയിലാണ് ജോൺ അബ്രഹാമിനേയും അഭിഷേക് ബച്ചനേയും അവസാനമായി ഓൺസ്ക്രീനിൽ കണ്ടത്. ജൂൺ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വാർത്തകൾ. നിലവില്‍ അദ്ദേഹം പത്താന്‍, ഏക് വില്ലന്‍ 2 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ജോൺ. അഭിഷേക് ബച്ചന്‍ നിലവില്‍ ദസ്‌വി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സിനിമകൾ പൂർത്തിയാക്കി ജൂണിൽ ഇരുവരും അയ്യപ്പനും കോശിയും റീമേക്കിന്റെ ഭാ​ഗമാകും. 

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ഇരു‌വരും ടീമിൽ ഉണ്ടെങ്കിലും രണ്ട് പേരില്‍ ആരാകും അയ്യപ്പന്‍ നായരെന്നും കോശിയെന്നും അറിയാനുണ്ട്. ജോൺ അബ്രഹാം തന്നെയാണ് ചിത്രം നിർമിക്കുന്നത്.  നേരത്തെ അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് ജോൺ എബ്രഹാം ട്വീറ്റ് ചെയ്തിരുന്നു. കഥയ്ക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്നും ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ജെ.എ. എന്റര്‍ടെയ്ന്‍മെന്റിന്റെ ശ്രമമെന്നും ജോണ്‍ അബ്രഹാം ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി റീമേക്കിലൂടെ ഒരു മികച്ച സിനിമ തന്നെ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com