സീരിയൽ നടി ശ്രീലയ വിവാഹിതയായി; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 10:35 AM |
Last Updated: 07th January 2021 10:35 AM | A+A A- |
ശ്രീലയയും റോബിനും വിവാഹ വേളയിൽ/ വിഡിയോ സ്ക്രീൻഷോട്ട്
മിനിസ്ക്രീനിലൂടെ ആരാധകരുടെ മനം കവർന്ന നടി ശ്രീലയ വിവാഹിതയായി. റോബിനാണ് വരൻ. താരത്തിന്റെ രണ്ടാം വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. തുടർന്നു നടന്ന സൽക്കാരത്തിൽ നിരവധി പ്രമുഖ താരങ്ങളും പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും വൈറലാവുകയാണ്.
2017 ലായിരുന്നു ശ്രീലയയുടെ ആദ്യ വിവാഹം. കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയെയാണ് താരം വിവാഹം കഴിക്കുന്നത്. പിന്നീട് ഇരുവരും വിവാഹമോചിതരായി. ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. തുടര്‍ന്ന് കണ്‍മണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി. വിവാഹ സൽക്കാരത്തിന് നടൻ ധർമജൻ ബോൾഗാട്ടി, നടി മീനാക്ഷി ഉൾപ്പടെ നിരവധി താരങ്ങൾ എത്തി.
സിനിമാ സീരിയൽ താരം ലിസിയാണ് ശ്രീലയയുടെ അമ്മ. സഹോദരി ശ്രുതിലക്ഷ്മി മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. ബാലതാരമായി അഭിനയത്തിലേക്ക് ചുവടുവെച്ച ശ്രുതി പിന്നീട് സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടുകയായിരുന്നു.