'പ്രെഗ്നൻസി ബൈബിൾ', കരീന കപൂറിന്റെ ​ഗർഭകാല പുസ്തകം മതവികാരം വ്രണപ്പെടുത്തി; പരാതി

തന്റെ രണ്ട് ​ഗർഭകാലത്തേയും അനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കരീന പുസ്തകം പുറത്തിറക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ; നടി കരീന കപൂർ എഴുതിയ പ്രെ​ഗ്നൻസി ബൈബിൾ എന്ന പുസ്തകത്തിനെതിരെ പൊലീസിൽ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡിസെ ക്രൈസ്തവ സംഘടനയാണ് പരാതി നൽകിയത്. നടിക്കും മറ്റു രണ്ടു പേർക്കുമെതിരെയാണ് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിൻഡെയുടെ പരാതി. 

തന്റെ രണ്ട് ​ഗർഭകാലത്തേയും അനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കരീന പുസ്തകം പുറത്തിറക്കിയത്. പ്രെ​ഗ്നൻസി ബൈബിൾ എന്നു പേരുനൽകിയ പുസ്തകം കരീന കപുറും അദിതി ഷാ ഭീംജാനിയും ചേർന്നാണ് എഴുതിയത്. ‘ബൈബിൾ’ എന്ന വിശുദ്ധ പദം പുസ്തകത്തിന്റെ തലക്കെട്ടിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതു ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ശിവാജി നഗർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സായ്നാഥ് തോംബ്രെ പറഞ്ഞു. സംഭവം നടന്നത് മുംബൈയിൽ ആയതിനാൽ അവിടെ പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 9ന്  ജഗ്ഗർനട്ട് ബുക്‌സ് പുസ്തകം പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി മാസങ്ങൾക്ക് പിന്നാലെയാണ് താരം പുസ്തകം പുറത്തിറക്കിയത്. തന്റെ മൂന്നാമത്തെ കുട്ടിയാണ് ഇതെന്നാണ് പുസ്തകത്തെക്കുറിച്ച് താരം പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com