ഞാന്‍ മരിച്ചിട്ടില്ല; വിളിച്ചത് ആയിരങ്ങള്‍; മലയാളിയുടെ കരുതലിന് നന്ദി; വാര്‍ത്തയോട് പ്രതികരിച്ച് ഷക്കീല

നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം 
ഷക്കീല/ ഫയൽ ചിത്രം
ഷക്കീല/ ഫയൽ ചിത്രം

ചെന്നൈ:  നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. സജീവ ചര്‍ച്ചയായതോടെ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്.

താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശംവാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com