അമേരിക്കയുടെ ആകാശത്തിലൂടെ പറന്ന് പിറന്നാൾ ആശംസ; സഞ്ജയ് ദത്തിന് സർപ്രൈസ്; വിഡിയോ

അമേരിക്കയിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ താരത്തെ ആകാശത്തിലൂടെ ആശംസ അറിയിച്ചിരിക്കുകയാണ് അടുത്ത സുഹൃത്ത്
സഞ്ജയ് ദത്ത്, വിഡിയോ സ്ക്രീൻഷോട്ട്/ ഇൻസ്റ്റ​ഗ്രാം
സഞ്ജയ് ദത്ത്, വിഡിയോ സ്ക്രീൻഷോട്ട്/ ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ പിറന്നാളായിരുന്നു ഇന്നലെ. മലയാളത്തിൽ നിന്ന് മോഹൻലാൽ ഉൾപ്പടെ നിരവധി പേരാണ് സഞ്ജു ഭായ്ക്ക് ആശംസകളുമായി എത്തിയത്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് സഞ്ജുവിന് സുഹൃത്തു നൽകിയ സർപ്രൈസാണ്. അമേരിക്കയിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ താരത്തെ ആകാശത്തിലൂടെ ആശംസ അറിയിച്ചിരിക്കുകയാണ് അടുത്ത സുഹൃത്തായ പരേഷ് ഗെലാനി. 

ഹാപ്പി ബർത്ത്ഡേ സഞ്ജയ് ദത്ത്, വെൽകം ടു യുഎസ്എ എന്ന കുറിപ്പാണ് ആകാശത്തിലൂടെ പറന്നത്. വിമാനത്തിന്റെ സഹായത്തോടെയായിരുന്നു ആശംസ. പരേഷ് തന്നെയാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വീടിന്റെ പുറത്തിറങ്ങി നിന്ന് ഈ ദൃശ്യം ആസ്വദിക്കുന്ന സഞ്ജയ് ദത്തിനേയും വിഡിയോയിൽ കാണാം. 

62ാം പിറന്നാണ് സഞ്ജയ് ദത്ത് ആഘോഷിച്ചത്. നിരവധി താരങ്ങളും ആരാധകരുമാണ് പ്രിയ താരത്തിന് ആശംസകളുമായി എത്തിയത്. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ്‌ ദത്തിന്റെ വീട്ടിൽ ഒത്തുകൂടി സമയത്ത് പകർത്തിയ ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ആശംസ.  തന്റെ ബർത്ത്ഡേ സ്പെഷ്യലാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സഞ്ജയ് ദത്തും എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com