രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 8 മണിക്കൂർ ഉപയോ​ഗിക്കാം; ഓട്ടോ സാനിറ്റൈസിങ് മാസ്ക് ധരിച്ച് എ ആർ റഹ്മാൻ

വാക്‌സിനേഷൻ സെന്ററിൽ നിന്ന് മകന്‍ എ ആര്‍ അമീനുമൊപ്പമുള്ള ചിത്രമായിരുന്നു ഇത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

സിനിമാതാരങ്ങളും കായികതാരങ്ങളും ധരിക്കുന്ന വസ്ത്രങ്ങളും മറ്റു അക്സസറികളും അവയുടെ ബ്രാൻഡും തിരക്കി പോകുന്നത് ആരാധകരുടെ പതിവാണ്. കോവിഡ് കാലത്ത് ഇക്കൂട്ടത്തിൽ ഇടം നേടിയതാണ് മാസ്കിലെ പുതുമകളും. കേരളത്തിൽ മമ്മൂട്ടിയും മോഹൻലാലുമൊക്കം ധരിച്ച മാസ്കുകൾ ഹിറ്റായപ്പോൾ ബോളിവുഡിലും സ്ഥിതി ഇതൊക്കെതന്നെയാണ്. നടി ദീപിക പദുക്കോൺ ധരിച്ച മാസ്കിന്റെ വിലയന്വേഷിച്ച് പോയവർ ഏറെയാണ്. ഇപ്പോഴിതാ മാസ്ക് ട്രെൻഡിൽ സം​ഗീതസംവിധായകൻ എ ആർ റഹ്മാന്റെ മാസ്കാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കോവിഡ് വാക്സിൻ എടുത്തെന്ന് ആരാധകരെ അറിയിച്ച് റഹ്മാൻ പങ്കുവച്ച ചിത്രമാണ് പുതിയ മാസ്ക് ചർച്ചകൾക്ക് തുടക്കമിട്ടത്. ചെന്നൈയിലെ ഒരു വാക്‌സിനേഷൻ സെന്ററിൽ നിന്ന് മകന്‍ എ ആര്‍ അമീനുമൊപ്പമുള്ള ചിത്രമായിരുന്നു ഇത്. ഇരുവരും വെളിത്ത നിറത്തിലുള്ള മാസ്ക് ആണ് ധരിച്ചിരുന്നത്. 

വായു മലിനീകരണത്തിൽ നിന്നടക്കം സുരക്ഷ നൽകുന്ന ഡ്യുവൽ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫിൽട്ടർ ആണ് ഈ മാസ്‌കിന്റെ പ്രത്യേകത. 99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മറ്റൊരു പ്രത്യേകതയാണ്. 

ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കും. 820 എംഎഎച്ച് ബാറ്ററിയാണ്‌ ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ പരമാവധി 8 മണിക്കൂർ വരെ മാസ്‌ക് ഉപയോഗിക്കാം. 249 ഡോളർ ആണ് ഈ മാസ്‌കിന്റെ വില, അതായത് ഏകദേശം 18,148 രൂപ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com