ഇന്നത്തെ പെണ്ണുങ്ങൾ കീറിയ ജീൻസുമിട്ട് നടക്കുകയാണെന്ന് കങ്കണ; പഴയ 'ഷോർട്സ്' കാലം ഓർമിപ്പിച്ച് വിമർശകർ, ട്രോൾ

ഇന്നത്തെ കാലത്തെ സ്ത്രീകൾക്കിടയിൽ അമേരിക്കൻ സംസ്കാരം വളരുന്നുവെന്നാണ് കങ്കണ കുറിച്ചത്
കങ്കണ റണാവത്ത്/ ട്വിറ്റർ
കങ്കണ റണാവത്ത്/ ട്വിറ്റർ

വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുന്ന നടിയാണ് കങ്കണ റണാവത്ത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് വഴിവച്ചിരിക്കുന്നത് താരത്തിന്റെ ഇന്ത്യൻ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പുതിയ കമന്റാണ്. ഇന്നത്തെ കാലത്തെ സ്ത്രീകൾക്കിടയിൽ അമേരിക്കൻ സംസ്കാരം വളരുന്നുവെന്നാണ് കങ്കണ കുറിച്ചത്. അതിന് പിന്നാലെ താരത്തെ പഴയ ചില കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് വിമർശകർ. 

‘പണ്ടുകാലത്തെ സ്ത്രീകള്‍ അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കൈവിടാതെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കീറിയ ഡിസൈനിലുള്ള അമേരിക്കന്‍ ജീന്‍സും റാഗ്‌സും ധരിച്ച്  അവര്‍ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണ്.’ കങ്കണ കുറിച്ചു. 1885 ലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം. ഇന്ത്യ, ജപ്പാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ ഡോക്ടര്‍മാരു അവരുടെ പരമ്പരാ​ഗത വേഷത്തിൽ നിൽക്കുന്നതാണ് ചിത്രം. 

ട്വീറ്റ് വൈറലായതോടെ കങ്കണയ്ക്ക് നേരേ കടുത്ത വിമര്‍ശനവുമായി ആളുകൾ എത്തി. അടുത്തിടെ വരെ ജീൻസും റാ​ഗ്സുമെല്ലാം ധരിച്ച് നടന്നവരാണ് ഇപ്പോൾ ഇത് പറയുന്നത് എന്നാണ് അവരുടെ കമന്റ്. അമേരിക്കൻ സ്റ്റൈലിൽ വസ്ത്രം ധരിച്ചു നിൽക്കുന്ന കങ്കണയുടെ ചിത്രങ്ങൾ പങ്കുവെക്കാനും അവർ മറന്നില്ല. വിദേശ ബ്രാന്‍ഡുകളുടെ ലക്ഷക്കണക്കിന് വിലയുള്ള വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകളും ഉപയോഗിക്കുന്ന കങ്കണ തന്നെ സംസ്‌കാരം പഠിപ്പിക്കണമെന്നും തലയ്ക്ക് സ്ഥിരതയില്ലാത്തതുപോലെ പ്രവർത്തിക്കരുതെന്നും ഇവർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com