'വോട്ടിങ് ഒരു കരാറല്ല, തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്'; മമ്മൂട്ടി ചിത്രത്തെ പ്രശംസിച്ച് ജീത്തു ജോസഫ്

തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിത്രം മുന്നോട്ടുവെക്കുന്ന സന്ദേശം മികച്ചതാണെന്നാണ് ജീത്തു ഫേയ്സ്ബുക്കിൽ കുറിക്കുന്നത്
വൺ പോസ്റ്റർ, ജീത്തു ജോസഫ്/ ഫേയ്സ്ബുക്ക്
വൺ പോസ്റ്റർ, ജീത്തു ജോസഫ്/ ഫേയ്സ്ബുക്ക്

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന വൺ കഴിഞ്ഞദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ സിനിമയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിത്രം മുന്നോട്ടുവെക്കുന്ന സന്ദേശം മികച്ചതാണെന്നാണ് ജീത്തു ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. 

വോട്ടിംഗ് ഒരു കരാറല്ല. നിങ്ങൾ നൽകുന്ന ഒരു അസൈൻമെന്റാണ്. ജനങ്ങൾ നിയോഗിച്ചവരെ തിരിച്ചുവിളിക്കാൻ അവർക്ക് അവകാശമുണ്ട്. റൈറ്റ് ടു റീകാൾ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണ്. സന്തോഷ് വിശ്വനാഥിനും മമ്മൂക്കയ്ക്കും ടീമിനും അഭിനന്ദനങ്ങൾ.- ജീത്തു ജോസഫ് കുറിച്ചു. 

കടക്കല്‍ ചന്ദ്രന്‍ എന്ന ശക്തനായ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. സമകാലീന രാഷ്ട്രീയ സംഭവങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സിനിമയുടെ റിലീസിന് ശേഷം റൈറ്റ് ടു റീകാൾ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. മമ്മൂട്ടിക്കൊപ്പം മുരളി ​ഗോപി ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com