വാക്‌സിന്‍ സ്വീകരിച്ച് ആഴ്ചകള്‍ക്ക് പിന്നാലെ നടന്‍ പരേഷ് റാവലിന് കോവിഡ്

വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പരേഷ് റാവൽ/ ട്വിറ്റർ
കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പരേഷ് റാവൽ/ ട്വിറ്റർ

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ നടന്‍ പരേഷ് റാവലിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കഴിഞ്ഞ പത്ത് ദിവസമായി താനുമായി ബന്ധപ്പെട്ടവര്‍ പരിശോധന നടത്തണമെന്നുമാണ് ട്വീറ്റ് ചെയ്തത്. മാര്‍ച്ച് ഒന്‍പതിനാണ് ആദ്യ ഡോസ് വാക്‌സിന്‍ പരേഷ് റാവല്‍ സ്വീകരിക്കുന്നത്. നരേന്ദ്രമോദിക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കുറിപ്പും പങ്കുവെച്ചിരുന്നു. താരത്തിന്റെ ഭാര്യയും നടിയുമായ സ്വരൂപ് റാവലും വാക്‌സിന്‍ സ്വീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com