'കയ്യടിക്കാൻ പോലുമുള്ള എനർജി എനിക്കുണ്ടായിരുന്നില്ല'; അഹാനയ്ക്കായി സ്പെഷ്യൽ ​ഗാനവുമായി ​ഗോവിന്ദ് വസന്ത; വി‍ഡിയോ

താന്‍ അഭിനയിച്ച ഗാനം സംഗീത സംവിധായകന്റെ അടുത്തുനിന്നും കേട്ടതിന്റെ സന്തോഷത്തിലാണ് അഹാന
അഹാന കൃഷ്ണ, ​ഗോവിന്ദ് വസന്തയുടെ പാട്ട് കേൾക്കുന്ന അഹാന/ ഇൻസ്റ്റ​ഗ്രാം
അഹാന കൃഷ്ണ, ​ഗോവിന്ദ് വസന്തയുടെ പാട്ട് കേൾക്കുന്ന അഹാന/ ഇൻസ്റ്റ​ഗ്രാം


രാജീവ് രവി സംവിധാനം ചെയ്ത് സ്റ്റീവ് ലോപസിലൂടെയാണ് അഹാന കൃഷ്ണ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ ചിത്രത്തിലെ ഗാനം വളരെ അധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ താന്‍ അഭിനയിച്ച ഗാനം സംഗീത സംവിധായകന്റെ അടുത്തുനിന്നും കേട്ടതിന്റെ സന്തോഷത്തിലാണ് അഹാന. ചെന്നൈയില്‍ വച്ചാണ് അഹാന ഗോവിന്ദ് വസന്തയെ കാണുന്നത്. തുടര്‍ന്ന് തെരുവുകള്‍ നീ എന്ന ഗാനത്തിന്റെ ട്രാക്ക് ഗോവിന്ദ വസന്ത വയലിനില്‍ വായിക്കുകയായിരുന്നു. ഗോവിന്ദ് വസന്തയ്ക്കു മുന്നില്‍ കസേരിയില്‍ ഇരുന്ന് പാട്ട് കേള്‍ക്കുന്ന അഹാനയേയും വിഡിയോയില്‍ കാണാം. മനോഹരമായ കുറിപ്പിനൊപ്പമായിരുന്നു താരം വിഡിയോ പങ്കുവെച്ചത്. 

അഹാന കൃഷ്ണയുടെ കുറിപ്പ് വായിക്കാം

സ്റ്റീവ് ലോപസിന്റെ ആത്മാവ്

സ്റ്റീവ് ലോപസാണ് എന്റെ ആദ്യ സിനിമയെന്നത് എന്നെ അഭിമാനത്തിലാക്കുന്ന പല കാര്യങ്ങളില്‍ ഒന്നാണ് അതില്‍ ഗോവിന്ദ് വസന്ത ഒരുക്കിയ അത്മാവു നിറഞ്ഞു നില്‍ക്കുന്ന ഗാനങ്ങള്‍. സൗണ്ട് ക്ലൗഡിലാണ് സ്വര്‍ഗീയമായ സംഗീതം ആദ്യം കേള്‍ക്കുന്നത്. അതിന് ശേഷം സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങി. ഈ ഗാനം എന്നെ സങ്കടത്തിലാക്കുകയും സന്തോഷത്തിലാക്കുകയും തളര്‍ത്തുകയും പ്രതീക്ഷ നല്‍കുകയും ചെയ്യും. രണ്ട് ആഴ്ച മുന്‍പ് ചെന്നൈയില്‍ വച്ച് ഗോവിന്ദ് വസന്തയെ കണ്ടപ്പോള്‍ ഈ ട്രാക്ക് വായിച്ചുകേള്‍പ്പിക്കാന്‍ പറയാതിരിക്കാനായില്ല. ഇത് എനിക്ക് വളരെ സ്‌പെഷ്യലാണ്. ആ ട്രാക്ക് അദ്ദേഹം വായിച്ചു കഴിഞ്ഞ ശേഷം ആ ഗാനത്തിലായിരുന്നു ഞാന്‍. കയ്യടിക്കാനുള്ള ഊര്‍ജം പോലും എനിക്കുണ്ടായിരുന്നില്ല. എന്റേതെന്നുപറയാന്‍ ഇങ്ങനെയൊരു ഗാനമുള്ളതില്‍ എനിക്ക് നന്ദിയുണ്ട്. കൂടാതെ ഗോവിന്ദ് വസന്ദ നിങ്ങള്‍ മാന്ത്രികനാണ്. നിങ്ങള്‍ പെര്‍ഫോം ചെയ്യുന്നത് കാണാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com