പ്രതിഫലം നൽകാതെ കോൺ​ഗ്രസ് വഞ്ചിച്ചു, ടിപി 51 വെട്ടിന്റെ സംവിധായകൻ ഇടതുപക്ഷത്തേക്ക്

ഇനിയുള്ള കാലം ഇടതുപക്ഷവുമായി ചേർന്നു പോകാനാണ് തീരുമാനമെന്നും മൊയ്തു താഴത്ത് വ്യക്തമാക്കി
ടിപി 51 വെട്ട് സിനിമയിൽ നിന്ന്, മൊയ്തു താഴത്ത്/ ഫേയ്സ്ബുക്ക്
ടിപി 51 വെട്ട് സിനിമയിൽ നിന്ന്, മൊയ്തു താഴത്ത്/ ഫേയ്സ്ബുക്ക്

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചി 'ടിപി 51 വെട്ട്' എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് കോൺ​ഗ്രസിനെതിരെ ​ആരോപണവുമായി രം​ഗത്ത്. പ്രതിഫലം നൽകാതെ കോൺ​ഗ്രസ് വഞ്ചിച്ചുവെന്നാണ് മൊയ്തു പറയുന്നത്. ഇനിയുള്ള കാലം ഇടതുപക്ഷവുമായി ചേർന്നു പോകാനാണ് തീരുമാനമെന്നും മൊയ്തു താഴത്ത് വ്യക്തമാക്കി. 

കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പടെയുള്ള നേതാക്കൾ തന്നെ വഞ്ചിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തന്റെ രണ്ട് മക്കൾക്കൊപ്പം ആത്മഹത്യ ചെയ്യുന്നതിനു മുൻപായിട്ടാണ് ഇത് പറയുന്നത്. കലാകാരന് ഒരു സ്ഥാനവുമില്ലാത്ത സ്ഥലമാണ് കോൺ​ഗ്രസെന്ന് അറിയാൻ ഞാൻ വൈകിപ്പോയി. 1.65 കോടി രൂപ നഷ്ടം തനിക്കും കുടുംബത്തിനുമുണ്ടായെന്നും അദ്ദേഹം. 

ജയ്ഹിന്ദി ടിവി ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയെങ്കിലും പി ജയരാജൻ വടകരയിൽ മത്സരിക്കുന്നതിന്റെ തലേദിവസം മാത്രമാണ് ചിത്രം സംപ്രേക്ഷണം ചെയ്തത്. കോടികളുടെ കടമാണ് തന്റെയും കുടുംബത്തിന്റേയും പേരിലുള്ളത്. ഒരു സിനിമ ചെയ്തുപോയി എന്നതാണ് എന്റെ തെറ്റ്. പുതിയ കാലത്ത് ഇടതുപക്ഷമാണ് ശരിയെന്നാണ് മൊയ്തു താഴത്ത് പറയുന്നു. ടിപി വധത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി നിർമ്മിച്ച സിനിമയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ അഭിനയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com