'എന്നെ എടുക്കാന്‍ പറ്റുമോ എന്ന് സംശയമായിരുന്നു', പക്ഷെ അമ്മ അത് നിഷ്പ്രയാസം ചെയ്തു: അഹാന 

തനിക്കൊപ്പം സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരെയും അമ്മ എടുത്തുനില്‍ക്കുന്ന ചിത്രം അഹാന പങ്കുവച്ചിട്ടുണ്ട്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

മാതൃദിനത്തില്‍ വ്യത്യസ്തമായ ഒരു ചലഞ്ച് പരീക്ഷിച്ചിരിക്കുകാണ് നടി അഹാന കൃഷ്ണയുടെ അമ്മ സിന്ധു. തന്നോളം പോന്ന മക്കളെ കൊച്ചു കുഞ്ഞിനെ പോലെ എടുത്ത് ഒക്കത്തിരുത്തിയിരിക്കുയാണ് സിന്ധു കൃഷ്ണ. അമ്മ നിഷ്പ്രയാസം തങ്ങളെ എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് അഹാന മാതൃദിനം ആശംസിച്ചത്. 

'മാതൃദിനം അടയാളപ്പെടുത്താന്‍ പണ്ടത്തേപ്പോലെ ഞങ്ങളെയെല്ലാം എടുക്കാന്‍ അമ്മ ശ്രമിച്ചു. എന്നിട്ട് സംഭവിച്ചതോ, അമ്മ അത് പൂര്‍ണ്ണമായു ചെയ്യുകയും ചെയ്തു. മറ്റു മൂന്നുപേരെയും അമ്മയ്ക്ക് എടുക്കാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. കാരണം അവരൊക്കെ ചെറുതാണ്. പക്ഷെ ഞാന്‍,,, അമ്മയേക്കാള്‍ കുറച്ച് കിലോഗ്രാം മാേ്രത കുറവൊള്ളു, അതുകൊണ്ട് അക്കാര്യത്തില്‍ സംശയമായിരുന്നു. പക്ഷെ മറ്റു പല കാര്യങ്ങളും പോലെതന്നെ അമ്മയത് നിഷ്പ്രയാസം ചെയ്തു', അഹാന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. 

തനിക്കൊപ്പം സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരെയും അമ്മ എടുത്തുനില്‍ക്കുന്ന ചിത്രം അഹാന പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com