ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനം; മിച്ചമുള്ള ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ 

കോവിഡ് അതിത്രീവ വ്യാപനത്തിന്റെ കെടുതികള്‍ നേരിടുന്ന രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികള്‍ കുറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് അതിത്രീവ വ്യാപനത്തിന്റെ കെടുതികള്‍ നേരിടുന്ന രാജ്യതലസ്ഥാനത്ത് രോഗികള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 10,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി താഴ്ന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങി എന്ന് സൂചന നല്‍കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലും 20,000ല്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ, ഡല്‍ഹിയില്‍ ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞതായി മനീഷ് സിസോദിയ അറിയിച്ചു.

നിലവില്‍ പ്രതിദിനം 582 ടണ്‍ ഓക്‌സിന്‍ ആണ് ആവശ്യം. മിച്ചമുള്ള ഓക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിലാണ് ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com