പൾസ് ഓക്സിമീറ്റർ എങ്ങനെ ഉപയോ​ഗിക്കണം? അറിഞ്ഞിരിക്കണം; വിഡിയോയുമായി നടി പൂജ ഹെ​ഗ്ഡെ 

കോവിഡിനെ നേരിട്ട തന്റെ സ്വന്തം അനുഭവം പങ്കുവച്ചാണ് നടി ഇക്കാര്യം ആരാധകർക്കായി വിവരിച്ചത്
പൂജ ഹെ​ഗ്ഡെ/ചിത്രം: ഇൻസ്റ്റ​ഗ്രാം
പൂജ ഹെ​ഗ്ഡെ/ചിത്രം: ഇൻസ്റ്റ​ഗ്രാം

കോവിഡ് സ്ഥിരീരിക്കുന്നവർ ഓക്സിജൻ നില പരിശോധിക്കേണ്ടതിന്റെയും ഇതിനായി പൾസ് ഓക്സിമീറ്റർ എങ്ങനെ ശരിയായി ഉപയോ​ഗിക്കണമെന്നും പങ്കുവയ്ക്കുകയാണ് നടി പൂജ ഹെ​ഗ്ഡെ. കോവിഡിനെ നേരിട്ട തന്റെ സ്വന്തം അനുഭവം പങ്കുവച്ചാണ് നടി ഇക്കാര്യം ആരാധകർക്കായി വിവരിച്ചത്.  കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ഡോക്ടർ ഇതേക്കുറിച്ച് പറഞ്ഞുതരുന്നതുവരെ തനിക്കും പൾസ് ഓക്സിമീറ്ററിന്റെ ഉപയോ​ഗം അറിയില്ലായിരുന്നെന്ന് പറയുകയാണ് പൂജ. 

നെയിൽ പോളിഷ് പൂർണമായും നീക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്. പൾസ് ഓക്സിമീറ്റർ ഉപയോ​ഗിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിക്കണം. ചൂണ്ടുവിരലോ നടുവിരലോ ഘടിപ്പിച്ചശേഷം നെഞ്ചോടു ചേർത്ത് ഒരു മിനിറ്റോളം വച്ച് ഓക്സിജൻ ലെവൽ പരിശോധിക്കണം. ഓക്സിജൻ പരിശോധിക്കുന്നതിന്റെ ഓരോ ഘട്ടവും പൂജ വിഡിയോയിൽ കാണിച്ചതരുന്നുമുണ്ട്. 

കഴിഞ്ഞ മാസം വൈറസ് ബാധ സ്ഥിരീകരിച്ച നടി മെയ് അഞ്ചിനാണ് കോവിഡ് നെഗറ്റീവായത്. കോവിഡ് ബാധിച്ചതിനെക്കുറിച്ചും പിന്നീട് രോഗം മാറിയതും സോഷ്യല്‍ മീഡിയയിലൂടെ നടി ആരാധകരെ അറിയിച്ചിരുന്നു.

തെന്നിന്ത്യയിലെ മുന്‍നിര താരമാണ് പൂജ ഹെഗ്‌ഡെ. തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍താര ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. പ്രഭാസിനൊപ്പമുള്ള രാധെ ശ്യാമാണ് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍, ആചാര്യ, സര്‍ക്കസ്, തളപതി 65 എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com