നേഹ ദൂപിയ വീണ്ടും അമ്മയായി, മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് അങ്കത് ബേദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd October 2021 02:58 PM  |  

Last Updated: 03rd October 2021 02:58 PM  |   A+A-   |  

neha_dhupia_angad

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ബോളിവുഡ് താരദമ്പതികളായ നേഹ ദൂപിയയ്ക്കും നടന്‍ അങ്കത് ബേദിക്കും രണ്ടാമത്തെ കുഞ്ഞു പിറന്നു. ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം അങ്കത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

ഒരു ആണ്‍കുഞ്ഞിനെ തന്ന് സര്‍വ്വശക്തന്‍ ഞങ്ങളെ അനുഗ്രഹിച്ചു. നേഹയും കുഞ്ഞും സുഖമായിരിക്കുന്നു.- എന്നാണ് അങ്കത് കുറിച്ചത്. ഇവര്‍ക്ക് മെഹര്‍ എന്ന പേരുള്ള ഒരു മകള്‍ കൂടിയുണ്ട്. 2018ലാണ് മെഹര്‍ ജനിച്ചത്. കുഞ്ഞ് എന്ന പദവി പുതിയ ആള്‍ക്ക് കൈമാറാന്‍ മെഹര്‍ കാത്തിരിക്കുകയാണ്. ഈ യാത്രയെ കരുത്തോടെ പോരാടിയതിന് മേഹയ്ക്കു നന്ദി പറയുന്നതായും അങ്കത് കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANGAD BEDI (@angadbedi)

നേഹയ്‌ക്കൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. ജൂലൈ 19നാണ് നേഹയും അങ്കത് രണ്ടാമതും അച്ഛനും അമ്മയുമാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചത്. 2018ലാണ് ഇരുവരും വിവാഹിതരാവുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neha Dhupia (@nehadhupia)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neha Dhupia (@nehadhupia)