പ്രഭാസ്- ദീപിക പദുക്കോൺ സിനിമയിൽ അഭിനയിക്കണോ? 15 ന് കൊച്ചിയിൽ ഓഡിഷൻ; ഭാഷയോ പ്രായമോ പ്രശ്നമല്ല

വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന ഓഡിഷനിലൂടെയാണ് ചിത്രത്തിലേക്കുവേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കുക. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സൂപ്പർതാരം പ്രഭാസും ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ആകാക്ഷയോടെ കാത്തിരിക്കുന്ന ആ ചിത്രത്തിൽ അഭിനയിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചാലോ? ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറ പ്രവർത്തകർ. വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന ഓഡിഷനിലൂടെയാണ് ചിത്രത്തിലേക്കുവേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കുക. . 

ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസാണ് കാസ്റ്റിങ് കോൾ പുറത്തിറക്കിയത്.  ഭാഷയോ ലിംഗമോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളിൽ പറഞ്ഞിരിക്കുന്നത്. നിങ്ങൾ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദധരോ ആരുമായാലും ചിത്രത്തിൽ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. ഈ മാസം 15നാണ് കൊച്ചിയിൽ വച്ച് ഓഡിഷൻ നടക്കുക. കൂടാതെ ബാംഗ്ലൂർ, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡിഷൻ നടക്കുന്നുണ്ട്. 

'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപികയുടെ തെന്നിന്ത്യൻ അരങ്ങേറ്റ ചിത്രമാണിത്. സയൻസ് ഫിക്ഷൻ എന്റർടെയ്‌നറാകും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com