വീണ്ടും സാധാരണനിലയിലെത്താന്‍ ഒരുപാട് ദൂരം പോകേണ്ടതുണ്ട്, വേദനയായി മന്ദിര ബേദിയുടെ കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2021 04:55 PM  |  

Last Updated: 09th September 2021 04:55 PM  |   A+A-   |  

mandira_bedi_raj_kaushal

മന്ദിര ബേദിയും രാജ് കൗശാലും/ ഇൻസ്റ്റ​ഗ്രാം

 

ര്‍ത്താവും സംവിധായകനുമായ രാജ് കൗശാലിന്റെ വേര്‍പാടില്‍ മൂന്നു മാസം പൂര്‍ത്തിയാകുന്നതിനിടെ നടി മന്ദിര ബേദി പങ്കുവെച്ച കുറിപ്പ് വേദനയാകുന്നു. അപ്രതീക്ഷിത വിയോഗമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള മന്ദിരയുടെ ശ്രമങ്ങളാണ് കുറിപ്പിലുള്ളത്. ജീവിതം വീണ്ടും സാധാരണപോലെ അനുഭവപ്പെടാന്‍ ഒരുപാട് ദൂരം പോകേണ്ടതുണ്ട് എന്നാണ് താരം കുറിച്ചത്. 

വീണ്ടും സാധാരണനിലയില്‍ എത്താന്‍ ഒരുപാട് ദൂരം പോകേണ്ടതുണ്ട്.വൈകാരികമായും മാനസികമായും ശാരീരികമായും. പക്ഷേ എല്ലാ ദിവസവും ഞാന്‍ ഉണരുന്നത് കൂടുതല്‍ പോസിറ്റിവിറ്റി ലക്ഷ്യംവച്ചുകൊണ്ടാണ്. എല്ലാ രീതിയിലും ഞാനത് ശ്രമിക്കുകയാണ്, എപ്പോഴും എന്തിനോടെങ്കിലും നന്ദി പറയാനുണ്ടാകും. എല്ലാവര്‍ക്കും നല്ല ദിവസം ആശംസിക്കുന്നു. മന്ദിര കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mandira Bedi (@mandirabedi)

ജൂണ്‍ 30നാണ് രാജ് കൗശാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. 1999ലാണ് രാജ് കൗശല്‍, മന്ദിര ബേദിയെ വിവാഹം കഴിക്കുന്നത്. വീര്‍ കൗശല്‍, താര ബേദി കൗശല്‍ എന്നിവരാണ് മക്കള്‍. ഒരു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ താരയെ ദത്തെടുക്കുന്നത്.