വിക്കിയെ ഞെട്ടിച്ച് നയൻതാരയുടെ സർപ്രൈസ്, നിന്നേ‌‌‌‌ക്കാൾ വലിയ സമ്മാനമില്ലെന്ന് വിഘ്നേഷ്; ചിത്രങ്ങൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 03:17 PM  |  

Last Updated: 18th September 2021 03:17 PM  |   A+A-   |  

VIGNESH_SIVAN_NAYANTHARA

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

നിരവധി ആരാധകരുള്ള താര ജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. സിനിമ തിരക്കുകൾക്കിടയിലും എല്ലാ സ്പെഷ്യൽ ഡേയ്സും ആഘോഷമാക്കാൻ ഇവർ മറക്കാറില്ല. ഇപ്പോൾ വിഘ്നേഷിന് ​ഗംഭീര ബർത്ത്ഡേ സർപ്രൈസ് നൽകി ഞെട്ടിച്ചിരിക്കുകയാണ് നയൻതാര. 

സർപ്രൈസ് പാർട്ടിയാണ് തന്റെ പ്രിയതമന് താരം ഒരുക്കിയത്. പൂക്കളും കേക്കുകളും കൊണ്ടു നിറഞ്ഞ സർപ്രൈസ് പാർട്ടിയെക്കുറിച്ച് വിഘ്നേഷ് തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. ചിത്രങ്ങൾക്കൊപ്പം തന്റെ തങ്കത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ‘പിറന്നാളിന് മനോഹരമായ സർപ്രൈസ് നൽകിയ എന്റെ തങ്കത്തിനു നന്ദി. എന്റെ ജീവിതത്തിലെ നിന്റെ സാന്നിധ്യം തന്നെയാണ് ഏറ്റവും വലിയ സമ്മാനം.’- വിഘ്നേഷ് കുറിച്ചു. സിനിമ തിരക്കുകൾക്കിടയിലും തനിക്ക് സർപ്രൈസ് ഒരുക്കാൻ സമയം കണ്ടെത്തിയെന്നും ഏറ്റവും സ്വീറ്റസ്റ്റാണ് നീയെന്നും പറയുന്നുണ്ട്. 

നിരവധി താരങ്ങളാണ് സംവിധായകന് ആശംസകളുമായി എത്തിയത്. സംവിധാനത്തിൽ മാത്രമല്ല, നിർമാണത്തിലും നിറഞ്ഞു നിൽക്കുകയാണ് വിഘ്നേഷ് ഇപ്പോൾ. കാത്തു വാക്കുള രണ്ടു കാതൽ ആണ് വിഘ്നേശ് ശിവന്റെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്.