'ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരും, പൊന്നുപോലെയാണ് നോക്കിയത്'; മേനക

'കഴിഞ്ഞ വർഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു പിന്നീട് അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയി'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയും നടൻ ​ജ​ഗദീഷിന്റെ ഭാര്യയുമായ ഡോ ലത ഇന്നലെയാണ് വിടപറഞ്ഞത്. പാർക്കിൻസൺ രോ​ഗത്തെ തുടർന്ന് ഒരു വർഷത്തോളം കിടപ്പിലായിരുന്നു രമ. ഇപ്പോൾ രമയുടെ വിയോ​ഗത്തിൽ നടി മേനകയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജ​ഗദീഷും മക്കളും പൊന്നുപോലെയാണ് രമയെ കൊണ്ടുനടന്നിരുന്നത് എന്നാണ് മേനക പറയുന്നത്. കഴിഞ്ഞ വർഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു പിന്നീട് അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയി. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മേനക പറഞ്ഞത്.

മേനകയുടെ വാക്കുകൾ

ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിൽ ജഗദീഷേട്ടനും ഒരു ഫ്ലാറ്റുണ്ട്.  അവിടെ അദ്ദേഹത്തിന്റെ ഇളയ മകൾ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടർ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോൾ ഞങ്ങൾ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്.  അടുത്തിടെ വരുമ്പോൾ ഞാൻ അധികം സംസാരിക്കാൻ നിൽക്കാറില്ല കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, ‘ഓക്കേ മേനക ശരി പോകട്ടെ’  എന്നുപറഞ്ഞു പോകും.  

കഴിഞ്ഞ വർഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയിരുന്നു. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതിൽ വലിയ ദുഃഖമുണ്ട്.  ജഗദീഷേട്ടൻ വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്.  ജഗദീഷേട്ടനും മക്കൾ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ.  ഡോക്ടർ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com