ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയുടെ ടീസർ പുറത്ത്. ഈശോ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. നാദിർഷയുടെ മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈശോ എന്നാണ് ടീസർ നൽകുന്ന സൂചന. ത്രില്ലറായാണ് ചിത്രം എത്തുന്നത്.
ജയസൂര്യയും ജോഫർ ഇടുക്കിയും തമ്മിലുള്ള സംഭാഷണമാണ് ടീസറിലുള്ളത്. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. സുനീഷ് വരനാടാണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
ഈശോ എന്ന പേരിനെ തുടർന്ന് ചിത്രം വൻ വിവാദത്തിൽ അകപ്പെട്ടിരുന്നു. ക്രിസ്ത്യൻ സംഘടനകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ പേരു മാറ്റില്ലെന്ന് നിലപാടിൽ നാദിർഷ ഉറച്ചു നിൽക്കുകയായിരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്-നന്ദു പൊതുവാള്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ് പി. വി. ശങ്കര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, പരസ്യകല ആനന്ദ്.
ഈ വാർത്ത കൂടി വായിക്കൂ... നടി മലൈക അറോറയ്ക്ക് വാഹനാപകടത്തിൽ പരിക്ക്; ആശുപത്രിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ