തല്ലുകൂടാൻ ടൊവിനോയ്ക്ക് ഉപദേശവുമായി ആന്റണി പെപ്പെ, തലൈവരെ നീങ്കളാ എന്നു മറുപടി

മലയാളത്തിലെ പ്രധാന 'തല്ലുകാരനായ' ആന്റണി വർ​ഗീസിന്റെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയാവുന്നുണ്ട്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വൻ വിജയമായി മുന്നേറുകയാണ്. 30 കോടിക്കു മേലെയാണ് ചിത്രം വാരിയത്. തല്ലാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. അതിനാൽ മലയാളത്തിലെ പ്രധാന 'തല്ലുകാരനായ' ആന്റണി വർ​ഗീസിന്റെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയാവുന്നുണ്ട്. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെടുത്തി വരുന്നത്. ഇപ്പോൾ തല്ലുമാലയെ പ്രശംസിച്ചുകൊണ്ട് പെപ്പെ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

ടൊവിനോയ്ക്ക് ചെറിയ ഉപദേശവുമായാണ് ആന്റണിയുടെ കുറിപ്പ്. ‘‘തല്ലുകൂടി ഹിറ്റടിച്ച് …എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടൊവി ബ്രോ, അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാന്‍ ആദ്യം ഇടിച്ചത്.’’- എന്നാണ് താരം കുറിച്ചത്. 

ആന്റണിയുടെ ആദ്യചിത്രമായ അങ്കമാലി ഡയറീസില്‍ ആദ്യമുണ്ടാക്കുന്ന തല്ലില്‍, ഇടിക്കാന്‍ നിന്നവന്റെ കൂടെ നിന്നവനെയാണ് പെപ്പെ ആദ്യം തല്ലിയത്. ഈ രംഗമാണ് ആന്റണി കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. അതിനു പിന്നാലെ പോസ്റ്റിനു മറുപടിയുമായി ടൊവിനോയും എത്തി. തലൈവരെ നീങ്കളാ എന്നാണ് താരം കുറിച്ചത്. പോസ്റ്റിനൊപ്പം ടൊവിനോയുടെ കമന്റും ഹിറ്റാവുകയാണ്. 

നിരവധി ആരാധകരും പോസ്റ്റിനു താഴെ മറുപടിയുമായി എത്തി. ‘പെപ്പെ കൂടി ഉണ്ടായിരുന്നേല്‍ പൊളിച്ചേനെ !’, ആന്റണി ബ്രോ തല്ലുമാലയില്‍ ചാന്‍സ് കിട്ടാത്തതില്‍ നല്ല വിഷമമുണ്ടല്ലെ’, ‘ഒമേഗ ബാബു ആയി നിങ്ങള്‍ കൂടി വന്നാല്‍ പൊളി ആയിരുന്നു’, ‘ഇടി എന്ന് പറഞ്ഞാ ആന്റണി അണ്ണന്റെ അടി അതല്ലേ അടി,’  എന്നിങ്ങനെയാണ് കമന്റുകൾ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം വൻ മുന്നേറ്റമാണ് നടത്തുന്നത്.  ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ, ലുക്മാൻ, ചെമ്പൻ വിനോദ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com