ഹി​​ഗ്വിറ്റ വിവാദം; ചർച്ചയ്ക്ക് വിളിച്ച് ഫിലിം ചേമ്പർ, വിലക്ക് നീക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കാൻ അണിയറ പ്രവർത്തകർ

എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുന്നത്
എന്‍എസ് മാധവന്‍, ഹിഗ്വിറ്റ പോസ്റ്റര്‍/ട്വിറ്റര്‍
എന്‍എസ് മാധവന്‍, ഹിഗ്വിറ്റ പോസ്റ്റര്‍/ട്വിറ്റര്‍

കൊച്ചി; ഹി​ഗ്വിറ്റ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന്റെ ‌അണിയറപ്രവർത്തകരെ ചർച്ചയ്ക്ക് വിളിച്ച് ഫിലിം ചേമ്പർ. വിഷയത്തിൽ വിശദീകരണം നൽകുമെന്ന് സിനിമയുടെ അണിയറക്കാര്‍ പ്രതികരിച്ചു. എഴുത്തുകാരൻ എൻഎസ് മാധവന്റെ പരാതിയിൽ 'ഹിഗ്വിറ്റ' എന്ന് പേര് സിനിമയിൽ ഉപയോ​ഗിക്കുന്നതിനെ ഫിലിം ചേമ്പർ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചർച്ചയ്ക്ക് വിളിച്ചത്. 

വിവാദവുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകിയതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുന്നത്. മൂന്ന് വർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാൽ  വീണ്ടും രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങൾ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. 

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഹേമന്ത് ജി.നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹി​ഗ്വിറ്റ എന്നന പേരിൽ എൻഎസ് മാധവൻ കഥ എഴുതിയിരുന്നു. തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നാണ് എൻ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചതോടെയാണ് വിഷയം ചർച്ചയായത്. 

കൊച്ചി: പേര് വിവാദത്തില്‍ ഫിലിം ചേമ്പർ ചർച്ചയ്ക്ക് വിളിച്ചെന്ന് 'ഹിഗ്വിറ്റ' ചിത്രത്തിന്‍റെ അണിയറക്കാർ. വിഷയത്തിൽ വിശദീകരണം നൽകുമെന്ന് സിനിമയുടെ അണിയറക്കാര്‍ പ്രതികരിച്ചു. 'ഹിഗ്വിറ്റ' എന്ന് പേരിടുന്നതിനെ ഫിലിം ചേമ്പർ വിലക്കിയിരുന്നു. എന്‍ എസ് മാധവന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഫിലിം ചേമ്പറിന്‍റെ വിലക്ക്. ഹിഗ്വിറ്റ എന്ന തന്റെ കഥ സിനിമയാക്കാന്‍ ആലോചന നടക്കുന്നുണ്ട്. ഈ പേരില്‍ സിനിമ വന്നാല്‍ തനിക്ക് അത് ഉപയോഗിക്കാനാവില്ല. അതില്‍ വ്യക്തിപരമായ ദുഃഖമുണ്ട്. തനിക്കത് നഷ്ടവും ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com