"മനുഷ്യൻ കാണേണ്ട സിനിമ; ആരും ആറാടുന്നില്ല, ജീവിക്കുകയാണ്": എം എം മണി 

തരുൺ മൂർത്തി ഒരുക്കിയ 'സൗദി വെള്ളക്ക' എന്ന സിനിമയെ പ്രശംസിച്ച് മുന്‍ മന്ത്രി എം എം മണി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'ഓപ്പറേഷൻ ജാവ' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കിയ 'സൗദി വെള്ളക്ക' എന്ന സിനിമയെ പ്രശംസിച്ച് മുന്‍ മന്ത്രി എം എം മണി. "മനുഷ്യൻ കാണേണ്ട സിനിമ"യെന്നാണ് എം എം മണിയുടെ വാക്കുകൾ. ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല. ജീവിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. ഫേയ്സ്ബുക്കിലാണ് മണിയുടെ കുറിപ്പ്. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് സൗദി വെള്ളക്ക നിര്‍മ്മിച്ചിരിക്കുന്നത്. ബിനു പപ്പു, ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സുജിത് ശങ്കര്‍, ധന്യ അനന്യ, രമ്യ സുരേഷ്, വിന്‍സി അലോഷ്യസ്, കുര്യന്‍ ചാക്കോ, സജീദ് പട്ടാളം തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com