ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിന് നന്ദി; എട്ടാം വിവാഹവാർഷികത്തിൽ അനൂപ് മേനോൻ

ഇരുവരുടേയും എട്ടാം വിവാഹവാർഷികമാണ്
അനൂപ് മേനോനും ഷേമ അലക്സാണ്ടറും, മകൾ ആമി/ ചിത്രം; ഫെയ്സ്ബുക്ക്
അനൂപ് മേനോനും ഷേമ അലക്സാണ്ടറും, മകൾ ആമി/ ചിത്രം; ഫെയ്സ്ബുക്ക്

വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് വിവാഹവാർഷിക ആശംസകൾ അറിയിച്ച് നടൻ അനൂപ് മേനോൻ. ഭാര്യ ഷേമ അലക്സാണ്ടറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. തന്റെ മണ്ടത്തരങ്ങളും ഭ്രാന്തുകളും സഹിക്കുന്നതിന് നന്ദി കുറിക്കുകയാണ് താരം. ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിനും അനൂപ് ഷേമയോട് നന്ദി പറയുന്നുണ്ട്. ഇരുവരുടേയും എട്ടാം വിവാഹവാർഷികമാണ്.

ഊഷ്മളമായ വിവാഹവാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി. എന്റെ വലിയ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാൻ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്, എന്റെ മാതാപിതാക്കൾക്ക് നീയെന്ന വ്യക്തിയെ സമ്മാനിച്ചതിന്, എന്റെ സാഹസികയാത്രകളിൽ സഹയാത്രികയായിരുന്നതിന് പ്രിയേ നിനക്ക് നന്ദി. ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണമറ്റ യാത്രകൾക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഏറ്റവും പ്രധാനമായി എന്നെ ഞാൻ ആകാൻ അനുവദിച്ചതിന്, എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങൾക്ക്, ഒരുപാടൊരുപാട് സ്നേഹം.- അനൂപ് മേനോൻ കുറിച്ചു. 

2014 ഡിസംബർ 27നാണ് അനൂപ് മേനോനും ഷേമയും വിവാഹിതരാവുന്നത്. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷേമയുടെ ആദ്യ ഭർത്താവിലുണ്ടായ മകളാണ് ആമി. വളരെ ലളിതമായി ആർഭാടങ്ങളില്ലാതെ നടന്ന ചടങ്ങിൽ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു. ആമിക്കും ഷേമയ്ക്കുമൊപ്പമുള്ള ആഘോഷനിമിഷങ്ങൾ ആനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com