കളരിയും കുതിരയോട്ടവും മുതൽ സിലമ്പാട്ടം വരെ; 105 കിലോയിൽ നിന്ന് 72ലേക്ക്; കഠിനമായ യാത്രയുടെ വിഡിയോയുമായി ചിമ്പു

 കേരളത്തിലെത്തിയായിരുന്നു ചിമ്പുവിന്റെ കളരിപയറ്റ് പരിശീലനവും ആയുര്‍വേദ ചികിത്സയും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തുടർച്ചയായ പരാജയങ്ങൾക്കൊപ്പം ശരീര ഭാരം ക്രമാധീതമായി വർധിച്ചതോടെ തന്റെ കരിയർ അവസാനിച്ചെന്നു ചിമ്പു കരുതി. എന്നാൽ പ്രതിസന്ധിയെ അദ്ദേ​ഹം പോരാടി തോൽപ്പിക്കാൻ തീരുമാനിച്ചു. അതിന് ആദ്യം തന്റെ ശരീരത്തെ വരുതിയിലാക്കണമായിരുന്നു. 105 കിലോയുണ്ടായിരുന്ന ശരീരഭാ​രം 72 കിലോ ആക്കാൻ കുറച്ചൊന്നുമല്ല സിമ്പു കഷ്ടപ്പെട്ടത്. ശരീരഭാരം കുറഞ്ഞതിനു പിന്നാലെ റിലീസ് ചെയ്ത മാനാട് സൂപ്പർഹിറ്റായതോടെ സിനിമയിലെ തന്റെ പഴയ സ്ഥാനം തിരിച്ചുതപിടിച്ചിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യയൽ മീഡിയയിൽ വൈറലാവുന്നത് ചിമ്പുവിന്റെ വെയിറ്റ് ലോസ് ജേർണിയാണ്. 

വിഡിയോ പങ്കുവച്ച് യൂട്യൂബ് ചാനലിൽ

ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുമ്പോൾ താരത്തിന് 105 കിലോ ആയിരുന്നു ഭാരം. തുടർന്നുള്ള ദിനങ്ങൾ കഠിനമായ പരിശീലനത്തിന്റെയായിരുന്നു. അതിരാവിലേയും രാത്രിയിലും നടത്തത്തിലാണ് ട്രെയിനിങ് ആരംഭിച്ചത്. അതിനൊപ്പം നീന്തലും ബാസ്കറ്റ് ബോളും ക്രിക്കറ്റും പരിശീലിക്കുമായിരുന്നു. പിന്നാലെയാണ് താരം വെയിറ്റ് ട്രെയിനിങ്ങിലേക്ക് കടന്നത്. തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് അദ്ദേഹം ട്രെയിനിങ്ങിനിടയിൽ പറയുന്നത് കേൾക്കാം. ശരീരഭാരം ഒരിക്കലും കൂട്ടരുത് എന്നാണ് താരം പറയുന്നത്. ഭാരം കൂടിയാൽ തന്നെ അത് കുറയ്ക്കാൻ നിൽക്കരുതെന്നും സന്തോഷത്തോടെ ജീവിക്കണമെന്നും ചിമ്പു പറയുന്നുണ്ട്. 

കേരളത്തിലും പരിശീലനത്തിന് എത്തി

ശരീരഭാരം 90 ന് താഴെയായതോടെ അടുത്ത ഘട്ട പരിശീലനങ്ങളിലേക്ക് താരം കടക്കുകയായിരുന്നു. കുതിരയോട്ടം കളരി, ഡാൻസ്, സിലമ്പാട്ടം അങ്ങനെ പല രീതിയിലുള്ള പരിശീലനങ്ങൾ ചിമ്പു ഈ കാലഘട്ടത്തിൽ പഠിച്ചു.  കേരളത്തിലെത്തിയായിരുന്നു ചിമ്പുവിന്റെ കളരിപയറ്റ് പരിശീലനവും ആയുര്‍വേദ ചികിത്സയും. കളരിപ്പയറ്റിന് ഇടയിൽ താരത്തിന് വാള് കൊണ്ട് നെറ്റിയിൽ മുറിവും പറ്റി.  നടി ശരണ്യ മോഹന്റെ കീഴിൽ നൃത്തവും താരം അഭ്യസിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com