'ഇന്ന് ഞങ്ങള്‍ 23ാം വിവാഹവാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു'; ഹൃദയം തകര്‍ന്ന് മന്ദിര ബേദി

23ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ രാജ് ഇല്ലാതെ പോയതിന്റെ ദുഃഖം പങ്കുവച്ചുകൊണ്ടാണ് മന്ദിരയുടെ പോസ്റ്റ്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ര്‍ത്താവ് രൗജ് കൗശാലിന്റെ ഓര്‍മയില്‍ നടി മന്ദിര ബേദി. ഇന്ന് മന്ദിരയുടേയും രൗജ് കൗശാലിന്റേയും വിവാഹവാര്‍ഷികമായിരുന്നു. 23ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ രാജ് ഇല്ലാതെ പോയതിന്റെ ദുഃഖം പങ്കുവച്ചുകൊണ്ടാണ് മന്ദിരയുടെ പോസ്റ്റ്. 

വിവാഹ ഫോട്ടോയ്‌ക്കൊപ്പം പോസ്റ്റ്

ഇന്ന് ഞങ്ങള്‍ 23ാം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു എന്നാണ് മന്ദിര കുറിച്ചത്. വാലന്റൈന്‍സ് ഡേ എന്ന ഹാഷ്ടാഗില്‍ ഹാര്‍ട്ട് ബ്രോക്കണ്‍ ഇമോജിക്കൊപ്പമാണ് കുറിപ്പ്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

രാജ് കൗശാലിന്റെ അപ്രതീക്ഷിത വിയോഗം
 
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നായിരുന്നു രാജ് കൗശാലിന്റെ അപ്രതീക്ഷിത വിയോഗം. ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നാണ് 49ാം വയസില്‍ രാജ് വിടപറഞ്ഞത്. 1999 ലാണ് ഇരുവരും വിവാഹിതരാവുന്നത്. 2011ലാണ് ഇവര്‍ക്ക് മകന്‍ വീര്‍ ജനിക്കുന്നത്. 2020 ല്‍ ഇരുവരും താര എന്ന മകളെ ദത്തെടുത്തിരുന്നു. സന്തോഷ നിമിഷങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി രാജ് കുന്ദ്ര വിടപറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com