'പ്രിയപ്പെട്ട പുടിന്‍, ഞാന്‍ നിങ്ങളുടെ അമ്മയായിരുന്നെങ്കില്‍'; കവിതയുമായി നടി; രൂക്ഷവിമര്‍ശനം

പുടിന്‍, അന്നലിന്‍ മകോര്‍ഡ്
പുടിന്‍, അന്നലിന്‍ മകോര്‍ഡ്

യുക്രൈനു നേരെയുള്ള അതിക്രമണത്തിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അമേരിക്കന്‍ നടി അന്നലിന്‍ മകോര്‍ഡ് രംഗത്തെത്തിയത് ഒരു കവിതയുമായാണ്. താന്‍ പുടിന്റെ അമ്മയായിരുന്നെങ്കില്‍ ചെയ്യുമായിരുന്ന കാര്യങ്ങളാണ് അന്നലിന്‍ കവിതയിലൂടെ പറഞ്ഞത്. എന്നാല്‍ ഇത് നടിക്ക് തന്നെ തിരിച്ചടിയാവുകയാണ്. 

വൈറലായി വിഡിയോ

പ്രിയപ്പെട്ട റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടുന്‍ അഭിസംബോധനയോടെയാണ് താന്‍ എഴുതിയ കവിത താരം വിഡിയോയിലൂടെ അവതരിപ്പിച്ചത്. നിങ്ങളുടെ അമ്മയാകാതിരുന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. അക്രമണങ്ങളില്‍ നിന്നും ക്രൂരതയില്‍ നിന്നുമെല്ലാം മാറ്റി സ്‌നേഹത്തെക്കുറിച്ച് പഠിപ്പിക്കുമായിരുന്നു എന്നാണ് അന്നലിന്‍ പറയുന്നത്. റഷ്യന്‍ നേതാവിന്റെ അമ്മയാകാതെ വൈകി ജനിച്ചത് വിശ്വസിക്കാനാവുന്നില്ലെന്നും 34 കാരിയായ നടി പറയുന്നുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. 

കവിത കേട്ട് പുടിന്‍ യുദ്ധം നിര്‍ത്തും

ലോകം യുദ്ധത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ പ്രശസ്തയാവാന്‍ ശ്രമിക്കുകയാണ് എന്നാണ് വിമര്‍ശനം. ഈ വിഡിയോ കാരണം പുടിന്‍ ആക്രമണം നിര്‍ത്തുമെന്നും അന്നലിന്‍ വളരെ ശക്തയും ധൈര്യവതിയുമാണ് എന്നായിരുന്നു ഒരാളുടെ പരിഹാസം. കോവിഡ് മഹാമാരി സമയത്ത് ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട് ഇമാജിന്‍ പാടിയതിനോട് ചേര്‍ത്ത് വിമര്‍ശനം അഴിച്ചുവിടുന്നവരും നിരവധിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com