കേരളത്തിന്റെ സൂപ്പർഹീറോ, മിന്നൽ മുരളി ഒറിജിനൽ മാത്രം മതി; റീമേക്ക് ചെയ്യില്ലെന്ന് ബേസിൽ

മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച് ഏതാനും ബോളിവുഡ് സംവിധായകര്‍ ബേസില്‍ ജോസഫിനെ സമീപിച്ചിരുന്നു
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

ലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന വിശേഷണത്തോടെയാണ് എത്തിയതെങ്കിലും ഇപ്പോൾ ഇന്ത്യക്കാരുടെ മൊത്തം സൂപ്പർഹീറോ ആയിരിക്കുകയാണ് മിന്നൽ മുരളി. നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ റീമേക്ക് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ബേസിൽ. മറ്റു സൂപ്പർഹീറോസിനെപ്പോലെ ഒറ്റ മിന്നൽ മുരളി മാത്രം മതി എന്നാണ് വ്യക്തമാക്കിയത്. 

റീമേക്കിന് താൽപ്പര്യം അറിയിച്ച് ബോളിവുഡ് സംവിധായകർ

മിന്നല്‍ മുരളി റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച് ഏതാനും ബോളിവുഡ് സംവിധായകര്‍ ബേസില്‍ ജോസഫിനെ സമീപിച്ചിരുന്നു. എന്നാല്‍ മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണെന്നും റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്. ‘മിന്നല്‍ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പര്‍ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാന്‍ ആഗ്രഹിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. ഇത് യഥാര്‍ഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകലില്‍ നിന്നുള്ള സ്പൈഡര്‍മാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്പൈഡര്‍മാനും ഒരു ക്രിഷുമേയുള്ളൂ. മിന്നല്‍ മുരളീം ഒന്ന് മതി,’ ബേസില്‍ വ്യക്തമാക്കി. 

രണ്ടാം ഭാ​ഗത്തിന് കഥ മനസിലുണ്ട്

മിന്നൽ മുരളിയുടെ രണ്ടാം ഭാ​ഗത്തെക്കുറിച്ചും ബേസിൽ പറഞ്ഞു. ചിത്രത്തിന് ഒരു തുടർച്ചയുണ്ടാകണമെന്നും ചില കഥകൾ മനസിലുണ്ടെന്നുമാണ് ബേസിൽ പറഞ്ഞത്. ചില കഥകള്‍ മനസ്സിലുണ്ട്. ഒറിജിനല്‍ സ്റ്റോറിയുടെ നിലവാരവുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടാണ്, കാരണം ഒറിജിനല്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്. ഇവ ചില തന്ത്രങ്ങളിലൂടെയേ പ്രേക്ഷകരെ ആ കഥാപാത്രവുമായി ബന്ധിപ്പിക്കാനാവൂ- ബേസിൽ കൂട്ടിച്ചേർത്തൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com