'അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറുള്ളയാളെ മാത്രമേ വിവാഹം കഴിക്കൂ, ഒരിക്കലും അമ്മയെ വിട്ടുപോകില്ല'; സാറാ അലി ഖാന്‍

തന്റെ ഭാവി ഭര്‍ത്താവിനെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Published on
Updated on

ബോളിവുഡിലെ നിരവധി ആരാധകരുള്ള യുവതാരമാണ് സാറാ അലി ഖാന്‍. ധനുഷും അക്ഷയ് കുമാറും പ്രധാന വേഷങ്ങളില്‍ എത്തിയ അത്രംഗി രെ ആയിരുന്നുതാരത്തിന്റെ പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ തന്റെ ഭാവി ഭര്‍ത്താവിനെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറുള്ള ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് സാറ വ്യക്തമാക്കിയത്.

അമ്മയാണ് എന്റെ വീട്

എന്റെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറുള്ള ആളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കൂ. ഒരിക്കലും ഞാന്‍ അമ്മയെ ഉപേക്ഷിക്കില്ല. ഇന്റര്‍വ്യൂവിന് വരാന്‍ വസ്ത്രത്തിനു അനുസരിച്ച് വള ഇടുന്നതുപോലും അമ്മയുടെ സഹായമില്ലാതെ എനിക്കു ചെയ്യാനാവില്ല. എന്റെ അമ്മയില്‍ നിന്ന് മാറി താമസിക്കാന്‍ കഴിവുള്ള ഒരാളല്ല ഞാന്‍. ഞാന്‍ എത്രത്തോളം ഞാന്‍ ഓടി മാറിയാലും, അമ്മയാണ് എന്റെ വീട്. എല്ലാ ദിവസവും എനിക്കു തിരിച്ചു വരേണ്ടതായി വരും.- സാറാ അലി ഖാന്‍ പറഞ്ഞു. 

നടി അമൃത സിങ്ങിന്റേയും നടന്‍ സെയ്ഫ് അലി ഖാന്റേയും മകളാണ് സാറ. ഇരുവരും വേര്‍പിരിഞ്ഞതിനു പിന്നാലെ അമൃതയ്‌ക്കൊപ്പമാണ് സാറാ താമസിക്കുന്നത്. ലക്ഷ്മണ്‍ ഉടേകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കി കൗശലിന്റെ നായികയായാണ് സാറ ഇനി എത്തുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com