എന്റെ കടലാസിന് പിറന്നാൾ ആശംസകൾ; ജ​ഗതിക്ക് 71ാം ജന്മദിനം; ആശംസകളുമായി താരങ്ങൾ

കാബൂളിവാല എന്ന ചിത്രത്തിലെ ജ​ഗതിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ലയാളത്തിന്റെ പ്രിയനടൻ ജഗതി ശ്രീകുമാറിന് ഇന്ന് 71ാം ജന്മദിനം. സിനിമയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് ഹാസ്യ സാമ്രാട്ടിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. നടൻ ഇന്നസെന്റിന്റെ ജന്മദിനാശംസയാണ് ആരാധകരുടെ മനം കവരുന്നത്. എന്റെ കടലാസിന് പിറന്നാൾ ആശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. കാബൂളിവാല എന്ന ചിത്രത്തിലെ ജ​ഗതിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ചിത്രത്തിലെ ജ​ഗതിയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു കടലാസ്. 

തിരിച്ചുവരവ് ആശംസിച്ച് താരങ്ങളും ആരാധകരും

ഇന്നസെന്റിനെ കൂടാതെ അജുവർഗീസ്, ശ്വേത മേനോൻ, വിഎ ശ്രീകുമാർ തുടങ്ങിയ നിരവധി താരങ്ങളും ജഗതിക്ക് ആശംസകൾ നേർന്ന് രംഗത്തുവന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന അദ്ദേഹം എത്രയും വേ​ഗം തിരിച്ചു വരട്ടെയെന്നാണ് എല്ലാവരും ആശംസിക്കുന്നത്. 

സിബിഐ 5 ൽ ജ​ഗതിയും

അതിനിടെ മമ്മൂട്ടിയുടെ സിബിഐ 5ലൂടെ ജ​ഗതി സിനിമയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സേതുരാമയ്യർ സിബിഐ ടീമിലെ വിക്രം എന്ന കഥാപാത്രം ജ​ഗതിയുടെ കരിയറിലെ തന്നെ ശ്രദ്ധേയമാണ്. 'സിബിഐ' പുതിയ ചിത്രത്തില്‍  ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്ന മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ച സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും  'സിബിഐ'യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com