'വൈ ഐ കിൽഡ് ഗാന്ധി'; ​ഗോഡ്സെയുടെ വേഷത്തിൽ എൻസിപി എംപി; ചിത്രം വിലക്കണമെന്ന് കോൺ​ഗ്രസ്

ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു
അമോൽ കോൽഹെ/ ഫേയ്സ്ബുക്ക്
അമോൽ കോൽഹെ/ ഫേയ്സ്ബുക്ക്

ഹാത്മാ​ഗാന്ധിയുടെ ഘാതകൻ ​ഗോഡ്സെയെ നായകനാക്കി ഒരുക്കിയ ഹ്രസ്വചിത്രം വൈ ഐ കിൽഡ് ​ഗാന്ധിക്കെതിരെ കോൺ​ഗ്രസ് രം​ഗത്ത്. എൻസിപി എംപിയും നടനുമായ അമോൽ കോൽഹെ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. ഗാന്ധിയുടെ ചരമ​ദിനമായ ജനുവരി 30ന് ഒടിടിയിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. 

പ്രധാനമന്ത്രിക്കും കത്ത്

മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നും പടോലെ ആവശ്യപ്പെട്ടു. സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. എംപി ആയ ഒരാൾ ​ഗോഡ്സെ ആയി എത്തുന്നത് അം​ഗീകരിക്കാനാവില്ലെന്നും അമോൽ കോൽഹെയ്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 

ഞാൻ ഗാന്ധിയൻ ചിന്തകളിൽ ഉറച്ചു വിശ്വസിക്കുന്നയാൾ

ഗോഡ്സെയെ നായകനാക്കിയുള്ള ചിത്രം പ്രഖ്യാപനം മുതൽ വിവാദമായിരുന്നു. ഗോഡ്സെയായി എത്തുന്ന അമോൽ കോൽഹെയ്ക്കെതിരേ നേരത്തെ തന്നെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, താൻ ഗാന്ധിയൻ ചിന്തകളിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണെന്നും ഒരു കലാകാരനെന്ന നിലയിൽ സ്വയം വെല്ലുവിളിക്കാൻ വേണ്ടി മാത്രമാണ് വിവാദ വേഷം ഏറ്റെടുത്തതെന്നും
ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നില്ലെന്നും അമോൽ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com