തെന്നിന്ത്യയിൽ നിറയെ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള താരം ഇടുത്തിടെ ട്വിറ്ററിൽ 'ആസ്ക് തമന്ന' എന്ന ഹാഷ്ടാഗിൽ ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ഇതിൽ ആരാധകരിൽ ഒരാൾ ചോദിച്ച ഒരു ചോദ്യവും അതിന് നടി നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
'ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണെ'ന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. ഇതിന് പുറമേ നിരവധി ചോദ്യങ്ങൾക്കും തമന്ന ഉത്തരം നൽകിയിട്ടുണ്ട്.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ പഠിച്ച മറ്റുള്ളവരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഒരു കാര്യം? നിങ്ങളുടെ മനക്കരുത്തിൽ വിശ്വസിക്കുക. ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കുക, തമന്ന പറഞ്ഞു. ഈ വർഷം 2022-ൽ നിങ്ങൾ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണ്? എന്നായിരുന്നു മറ്റൊരു ചോദ്യം, മികച്ച കാര്യം ഇനിയും വരാനിരിക്കുന്നതേയുള്ളു എന്നാണ് നടി നൽകിയ മറുപടി. അവതരിപ്പിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേതാണ് എന്ന ചോദ്യത്തിന് ബാഹുബലിയിലെ അവന്തികയും ധർമദുരൈയിലെ സുഭാഷിണിയുമാണെന്ന് തമന്ന പറഞ്ഞു.
മുംബൈയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയതാണ് താരം. ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ട്വിറ്ററിൽ ആരാധകരുമായി സംവദിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ