'ഞാൻ ​ഗുരുതരാവസ്ഥയിലോ ആശുപത്രിയിലോ അല്ല'; വ്യാജ വാർത്തകൾക്കെതിരെ ശ്രുതി ഹാസൻ

'അതിനര്‍ഥം എനിക്ക് സുഖമില്ലെന്നോ ഏതെങ്കിലും തരത്തിലുള്ള ഗുരുതരാവസ്ഥയിലാണെന്നോ അല്ല'
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ഴിഞ്ഞ ദിവസമാണ് നടി ശ്രുതി ഹാസൻ തന്റെ ആരോ​ഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ട്രോം) അവസ്ഥയെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ താരത്തെ ആരോ​ഗ്യസ്ഥിതിയെക്കിറിച്ച് വ്യാജ പ്രചരണവുമുണ്ടായി. ശ്രുതി ​ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമായിരുന്നു പ്രചാരണം. ഇപ്പോൾ വ്യാജ വാർത്തയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് താരം. 

താൻ പോസിറ്റീവായി പങ്കുവച്ച കാര്യം വളച്ചൊടിച്ചു എന്നാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരം പറഞ്ഞത്. ഇടതടവില്ലാതെ ജോലി ചെയ്‍തുകൊണ്ടിരിക്കുകയാണ് ഞാന്‍. നല്ല സമയത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഒരുപാട് സ്ത്രീകളെപ്പോലെ എനിക്കുമുള്ള പിസിഒഎസ് അവസ്ഥയെക്കുറിച്ചും എന്‍റെ വര്‍ക്കൌണ്ട് ശീലങ്ങളെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഞാനിട്ട ഒരു പോസ്റ്റിനെക്കുറിച്ച് വ്യക്തമാക്കേണ്ടതുണ്ട്. ശരിയാണ്, അതില്‍ വെല്ലുവിളിയുണ്ട്. പക്ഷേ അതിനര്‍ഥം എനിക്ക് സുഖമില്ലെന്നോ ഏതെങ്കിലും തരത്തിലുള്ള ഗുരുതരാവസ്ഥയിലാണെന്നോ അല്ല. യഥാര്‍ഥത്തില്‍ പോസിറ്റീവ് ആയിരുന്ന ആ പോസ്റ്റിനെ ഞാന്‍ വിചാരിക്കാത്ത തരത്തില്‍ വളച്ചൊടിച്ചിരിക്കുകയാണ് ചില മാധ്യമങ്ങള്‍. ഞാന്‍ ആശുപത്രിയിലാണോ എന്ന് അന്വേഷിച്ച് ചില ഫോണ്‍കോളുകളും ഇന്ന് ലഭിച്ചു. അല്ലേയല്ല. ഞാന്‍ സുഖമായി ഇരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എനിക്ക് പിസിഒഎസ് ഉണ്ട്. അതേസമയം സുഖമായി ഇരിക്കുകയുമാണ്. ആയതിനാല്‍ നിങ്ങളുടെ ആശങ്കകള്‍ക്ക് നന്ദി.- ശ്രുതി ഇന്‍സ്റ്റഗ്രാം സ്റ്റോറി വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വർക്കൗട്ട് വിഡിയോ പങ്കുവച്ചുകൊണ്ട് താരം പിസിഒഎസിനെക്കുറിച്ച് പറഞ്ഞത്. സ്ത്രീകള്‍ക്കിടയില്‍ സാധാരണമായ ഹോര്‍മോണ്‍ സംബന്ധിയായ തകരാറിനെ പോസിറ്റീവ് ആയി നേരിടുന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റ്. ഹെൽത്തിയായി ആഹാരം കഴിക്കുകയും കൃത്യമായി ഉറങ്ങുകയും വ്യായാമം ചെയ്യുകയും ചെയ്താൽ ഈ അവസ്ഥയെ നിയന്ത്രിക്കാമെന്നും താരം പറയുന്നുണ്ട്. എന്നാൽ ചില യുട്യൂബ് ചാനലുകള്‍ അടക്കം ശ്രുതി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നുമൊക്കെ തമ്പ് നെയിലുകള്‍ വച്ച് പ്രചരണം നടത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com