കുത്തിയൊലിക്കുന്ന പുഴയിലൂടെ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ, വൈറലായി വിഡിയോ

കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സാഹസിക രം​ഗങ്ങളിലൂടെ എന്നും ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. ഇപ്പോൾ താരത്തിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ പകർത്തിയ വിഡിയോ ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്. 

തൊടുപുഴയാറിലൂടെയാണ് മോഹൻലാൽ ചങ്ങാടം തുഴയുന്നത്. മുണ്ടുടുത്ത് തലയിൽ കെട്ടും കെട്ടി നിൽക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. താരത്തിന്റെ ഫാൻപേജുകളിലും മറ്റും വൈറലായിക്കൊണ്ടിരിക്കുകയാണ് വിഡിയോ. 

എംടി വാസുദേവൻ നായർ രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും ഇത്. ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. മധുവിന് പകരക്കാരനായി മോഹന്‍ലാല്‍ എത്തുപ്പോള്‍ നബീസ ആരാണെന്നത് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. എംടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com