'ഞങ്ങൾക്ക് ആരേയും പറ്റിക്കണ്ട, അങ്ങനെയൊരു ചിത്രമാവില്ല സൗദി വെളളക്ക'; സംവിധായകനും നിർമാതാവും പറയുന്നു

തിരസ്കരിക്കപ്പെട്ട സിനിമകളുടെ ഗണത്തിൽപ്പെട്ടു പോകേണ്ട ഒന്നാവരുത് സൗദി വെള്ളക്ക എന്ന് ആഗ്രഹമുണ്ടെന്നുമാണ് തരുൺ കുറിക്കുന്നത്
സൗദി വെള്ളക്ക പോസ്റ്റർ
സൗദി വെള്ളക്ക പോസ്റ്റർ

പ്പറേഷൻ ജാവ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമപ്രേമികളുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് തരുൺ മൂർത്തി. അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം സൗദി വെള്ളയ്ക്ക് റിലീസിന് തയാറെടുത്തിരിക്കുകയാണ്. മേയ് 20ൽ നിന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിയതിനു പിന്നാലെ തിയറ്ററിൽ പ്രേക്ഷകർ കുറയുന്നതിന്റെ കാരണം ചോദിച്ചുകൊണ്ട് ഒരു കുറിപ്പ് തരുൺ പങ്കുവച്ചിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ഇപ്പോൾ തരുണും ചിത്രത്തിന്റെ നിർമാതാതാവ് സന്ദീപ് സേനനും ഒന്നിച്ചു പുറത്തിറക്കിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 

സിനിമയിൽ നിന്നും പ്രേക്ഷകരല്ല അകന്നതെന്നും ലാഭം മാത്രം നോക്കിയുള്ള സിനിമകൾ ഉണ്ടായപ്പോൾ സിനിമയാണ് പ്രേഷകരിൽ നിന്നും അകന്നു പോയത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. തങ്ങൾക്ക് ആരെയും പറ്റിക്കേണ്ടെന്നും തിരസ്കരിക്കപ്പെട്ട സിനിമകളുടെ ഗണത്തിൽപ്പെട്ടു പോകേണ്ട ഒന്നാവരുത് സൗദി വെള്ളക്ക എന്ന് ആഗ്രഹമുണ്ടെന്നുമാണ് തരുൺ കുറിക്കുന്നത്. പ്രേക്ഷകനെ പറ്റിച്ചു തീയേറ്ററിൽ കയറ്റുന്ന ഒരു ചിത്രമാവില്ല സൗദി വെളളക്ക എന്ന പ്രേക്ഷകരുടെ വിശ്വസം നേടിയെടുത്ത ശേഷമായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നും അവർ വ്യക്തമാക്കി. 

ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

സൗദി വെള്ളക്കയുടെ റിലീസ് മെയ് ഇരുപതിൽ നിന്നും മാറ്റിയ അന്ന് മുതൽ പുതിയ റിലീസ് തീയതി സംബന്ധിച്ച ഒരുപാട് ചോദ്യങ്ങൾ കേൾക്കുന്നുണ്ട്....
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട്...
സൗദി വെള്ളക്ക എന്ന സിനിമ നിറഞ്ഞ സദസിൽ എല്ലാവരും ഒന്നിച്ചിരുന്ന് കാണണമെന്നാണ് ഞാനും ഇതിന്റെ നിർമ്മാതാക്കളും ആഗ്രഹിച്ചത്, ഞങ്ങളുടെ ആ ആഗ്രഹം പൂർത്തിയാകണമെങ്കിൽ  സിനിമ ഇനിയും കൂടുതൽ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു...
ഓപ്പറേഷൻ ജാവ വലിയ വിജയം അല്ലേ.. അതിന്റെ സംവിധായകന്റെ സിനിമ കാണാൻ ജനം വരില്ലേ എന്ന ചോദ്യം ഒരു പാട് സ്ഥലങ്ങളിൽ നിന്നും ഇതിനോടകം കേട്ട് കഴിഞ്ഞതാണ്, പക്ഷേ ആ ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല എന്നാണ് എന്റെ വിശ്വാസം.
കാരണം..
ഇന്നത്തേക്കാലത്ത് ഓരോ സിനിമയും പ്രേഷകന് പുതിയതാണ്, അതങ്ങനെ തന്നെയാവുകയും വേണം. ഓപ്പറേഷൻ ജാവയുടേയോ, തൊണ്ടിമുതലിന്റേയോ അംശങ്ങളില്ലാത്ത തീർത്തും പുതുമയാർന്ന സൃഷ്ടിയാണ് സൗദി വെള്ളക്കയും.
തിയേറ്ററുകളിൽ ആളുകൾ കുറയുന്നതിനെപ്പറ്റി ഒരു കുറിപ്പ് ഇട്ടതിന്റെ പേരിൽ വലിയ ചർച്ചകൾ ഉണ്ടായപ്പോൾ....
അതിന് കീഴിൽ വന്ന കമന്റുകൾ ഒരു സംവിധായകനെന്ന നിലയിൽ വിഷമിച്ച് മാറിയിരിക്കാനുള്ള ഒന്നായല്ല എനിക്ക് തോന്നിയത്, മറിച്ച് ഒരു വലിയ ചിന്തയാണ് എന്നിൽ ഉണ്ടാക്കിയത്...
സിനിമയിൽ നിന്നും പ്രേക്ഷകരല്ല അകന്നത്, ലാഭം മാത്രം നോക്കിയുള്ള സിനിമകൾ ഉണ്ടായപ്പോൾ സിനിമയാണ് പ്രേഷകരിൽ നിന്നും അകന്നു പോയത് എന്ന വലിയ ചിന്ത.
അങ്ങനെ തിരസ്കരിക്കപ്പെട്ട സിനിമകളുടെ ഗണത്തിൽപ്പെട്ടു പോകേണ്ട ഒന്നാവരുത് സൗദി വെള്ളക്ക എന്ന് ഞങ്ങൾ ആഗ്രഹമുണ്ട്. കാരണം ഞങ്ങൾക്ക് ആരേയും പറ്റിക്കണ്ട...
പ്രേക്ഷകനെ പറ്റിച്ചു തീയേറ്ററിൽ കയറ്റുന്ന ഒരു ചിത്രമാവില്ല സൗദി വെളളക്ക എന്ന് നിങ്ങളേ വിശ്വസിപ്പിക്കാൻ എത്രത്തോളം സമയം എടുക്കുന്നുവോ അത്രത്തോളം സമയമെടുത്ത് മാർക്കറ്റ് ചെയ്ത് സിനിമ നിങ്ങളിലേക്ക് എത്തിക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
തീയേറ്ററിൽ ജനം നിറയണമെങ്കിൽ സിനിമയിൽ കഥ നിറയണം. കാഴ്ചകൾ നിറയണം. അനുഭവങ്ങൾ നിറയണം. ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടി എടുത്തതാണ് ഈ സിനിമ, അതു കാണാൻ എല്ലാ മനുഷ്യരും  തീയേറ്ററിലുണ്ടാകും എന്ന് ഉറപ്പോടെ..
ആത്മവിശ്വാസത്തോടെയാണ് ഇന്നേവരെയുള്ള യാത്ര, ഇനിയങ്ങോട്ടും അതിനു മാറ്റമുണ്ടാകില്ല.
ഇത്രയുമൊക്കെ പറയാൻ 
കാരണങ്ങൾ ഉണ്ട്....
അത്രമേൽ സ്നേഹിച്ച്, സമർപ്പിച്ച് പഠിച്ച്, പണിയെടുത്ത് ഞങ്ങൾ നെയ്തു കൂട്ടിയതാണ്  സൗദി വെള്ളക്ക...
സിനിമ കാണുന്ന പ്രേഷകന്റെ കണ്ണും,കാതും,അതിലുപരി മനസും നിറയുന്ന തീയറ്റർ കാഴ്ചയൊരുക്കിയാണ് ഞങ്ങൾ വിളിക്കുന്നത് വരണം, കാണണം ഇത് നമ്മുടെ സിനിമയാണ്.
എന്ന് സ്വന്തം
തരുൺ മൂർത്തി
സംവിധായകൻ
സൗദി വെള്ളക്ക
&
സന്ദീപ് സേനൻ
നിർമ്മാതാവ് 
ഉർവശി തീയറ്റേർസ്

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com