കുഞ്ഞിലയുടെ 'അസംഘടിതർ' ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാൻ; വിശദീകരണവുമായി ചലച്ചിത്ര അക്കാദമി  

മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയിൽ പ്രദർശിപ്പിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കോഴിക്കോട്: വനിതാ ഫിലിം ഫെസ്റ്റിവലിൽ നിന്നു കുഞ്ഞില മാസ്സിലാമണിയുടെ 'അസംഘടിതർ' എന്ന സിനിമ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. പുതിയ സിനിമകൾക്ക് അവസരം നൽകാനാണ്  കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതെന്നാണ് വിശദീകരണം. 

ജനാതിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പറഞ്ഞു. അതേസമയം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയിൽ പ്രദർശിപ്പിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിധു വിൻസെന്റിന്റെ പ്രതിഷേധത്തേയും മാനിക്കുന്നുവെന്ന് അജോയി പറഞ്ഞു. 

‌ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലെ അഞ്ചു ചിത്രങ്ങളിലൊന്നാണ് അസംഘടിതർ. സിനിമ ഒഴിവാക്കിയതിനെതിരേ കുഞ്ഞില മാസ്സിലാമണി മേളയിൽ പ്രതിഷേധിച്ചിരുന്നു. മേളയുടെ ഉദ്ഘാടനം തുടങ്ങുന്നതിന് തൊട്ടുമുൻപ് വേദിയിൽ കയറിയിരുന്ന് പ്രതിഷേധിച്ച അവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് ഞായറാഴ്ച പ്രദർശിപ്പിക്കാനിരുന്ന വൈറൽ സെബി എന്ന ചിത്രം സംവിധായിക വിധു വിൻസെന്റ് ചലച്ചിത്രമേളയിൽ നിന്ന് പിൻവലിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com