സിമ്പുവിന്റെ 1000 അടിയുടെ ബാനർ, വിഡിയോ വൈറലായി; നീക്കം ചെയ്ത് പൊലീസ്

മധുരയിൽ 1000 അടി വലിപ്പമുളള ബാനറാണ് ആരാധകർ സ്ഥാപിച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മാനാട് സിനിമ വൻ വിജയമായതോടെ തമിഴിലെ സൂപ്പർതാര പദവിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ സിമ്പു. ഹൻസിക നായികയായി എത്തുന്ന മഹാ എന്ന ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുന്നുണ്ട്. പ്രിയതാരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ആരാധകർ രം​ഗത്തെത്തി. മധുരയിൽ 1000 അടി വലിപ്പമുളള ബാനറാണ് ആരാധകർ സ്ഥാപിച്ചത്. 

ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യം എന്ന രീതിയിലായിരുന്നു വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. എന്നാൽ ഈ ബാനർ നീക്കിയിരിക്കുകയാണ് പൊലീസ്. അനധികൃതമായാണ് ബാനർ സ്ഥാപിച്ചതെന്നുകണ്ടാണ് പൊലീസിന്റെ നടപടി. മാനാടിന് ശേഷം എത്തുന്ന ചിത്രമായതിനാലാണ് വമ്പൻ ബാനറുമായി ആരാധകർ എത്തിയത്. 

ഹൻസികയുടെ 50-ാം ചിത്രമാണ് മഹാ. യു.ആർ ജമീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകാന്ത്, കരുണാകരൻ, തമ്പി രാമയ്യ, ബേബി മാനസ്വി എന്നിവരാണ് പ്രധാനവേഷങ്ങളിൽ. കാമിയോ റോളിലാണ് സിമ്പു എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com