രണ്ടു വർഷമായി കഠിനമായ വേദനയിലൂടെയാണ് കടന്നുപോകുന്നത്; തുറന്നു പറഞ്ഞ് ലിയോണ

സ്ത്രീകളെ ബാധിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോ​ഗമാണ് ലിയോണയെ ബാധിച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ലിയോണ. രണ്ടു വർഷമായി താൻ കടന്നുപോയിക്കൊണ്ടിരിക്കുന്ന ആരോ​ഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സ്ത്രീകളെ ബാധിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോ​ഗമാണ് ലിയോണയെ ബാധിച്ചത്. ഇതിനെ തുടർന്ന് രണ്ടു വർഷമായി കഠിനമായ വേദനയിലൂടെയാണ് താൻ കടന്നുപോകുന്നത് എന്നാണ് ലിയോണ പറയുന്നത്. കഠിനമായ ആർത്തവ വേദനയുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് താരം മുന്നറിയിപ്പും നൽകുന്നുണ്ട്. 

ലിയോണയുടെ കുറിപ്പ്

ജീവിതം മനോഹരമാണ്, ജീവിതം വേദനയേറിയതാണ്, കൂടുതല്‍ സമയവും ഇത് രണ്ടും കൂടിയുള്ളതാണ്. 

രണ്ട് വര്‍ഷമായി ഞാന്‍ എന്‍ഡോമെട്രിയോസിസ്(സ്‌റ്റേജ് 2)  ബാധിതയായിട്ട്. രണ്ട് വര്‍ഷത്തോളമുള്ള കഠിനമായ വേദന. ചെറിയ കാര്യങ്ങള്‍ പോലും സാധാരണ ജീവിതം അസാധ്യമാക്കുന്നു. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുക എന്നു പറയുന്നത് വെല്ലുവിളിയേറിയ കാര്യമായിരുന്നു. അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

പക്ഷേ ഞാന്‍ വളരെ ദൂരം മുന്നോട്ടുവന്നെന്ന് വിശ്വസിക്കുന്നു. എന്റെ ശാരീരിക, മാനസീക ആരോഗ്യം എന്താണെന്ന് അറിയാതിരുന്നതില്‍ നിന്ന് വേദനയേറിയ ഈ യാത്രയിലൂടെ എന്റെ ശരീരത്തിനും മനസിനുമുണ്ടായ മാറ്റത്തെ മനസിലാക്കാനായി. എന്റെ കുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളുടേയും ഡോ. ലക്ഷ്മിയുടേയും സഹായത്തോടെയായിരുന്നു. എന്‍ഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണം കടുത്ത ആര്‍ത്തവ വേദനയാണ്. ഇത് വായിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം, കടുത്ത വേദന വരുന്നത് ഓകെ അല്ല, ഇത് നോര്‍മല്‍ അല്ല, ദയവായി ഡോക്ടറെ കണ്ട് ചികിത്സ തേടു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com