മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനാകുന്നു, വില്ലൻ വേഷത്തിൽ ഇന്ദ്രൻസ്; തീ ഓ​ഗസ്റ്റ് 12 ന് എത്തും

ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രൻസ് ചിത്രത്തിൽ വില്ലനായാണ് എത്തുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കേരള രാഷ്ട്രീയത്തിലെ യുവ മുഖമായ മുഹമ്മദ് മുഹ്‍സിന്‍ എംഎൽഎ സിനിമയിലേക്ക്. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത തീ എന്ന ചിത്രത്തിലാണ് പട്ടാമ്പി എംഎൽഎ നായകനായി എത്തുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രൻസ് ചിത്രത്തിൽ വില്ലനായാണ് എത്തുന്നത്. ഓഗസ്റ്റ് 12നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 

വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് അനില്‍ വി നാഗേന്ദ്രന്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികാര ശക്തിയുള്ള അധോലോകത്തിനുമിടയില്‍ സംഭവിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് അണിയറക്കാര്‍ പറയുന്നു. അധോലോകനായകനായി വേറിട്ട ഭാവത്തിലാണ് ഇന്ദ്രൻസിനെ കാണുക. മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തില്‍ പ്രേം കുമാറും എത്തുന്നു. രമേശ് പിഷാരടി, വിനു മോഹന്‍, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, കോബ്ര രാജേഷ്, ഋതേഷ്,സോണിയ മൽഹാര്‍, രശ്മി അനില്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. 

ഇവരെ കൂടാതെ സി ആർ മഹേഷ് എംഎൽഎ, മുന്‍ എംപിമാരായ കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, വിപ്ലവഗായിക പി കെ മേദിനി, ഗായകൻ ഉണ്ണി മേനോൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നാടൻ പാട്ടിന്റെ കുലപതി സി ജെ കുട്ടപ്പൻ, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, സാഹസിക നീന്തലിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോൾഫിൻ രതീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

കേരള നിയമസഭാ ഹാളിൽ ചിത്രത്തിന്‍റെ പ്രിവ്യൂ ഷോയും സംഘടിപ്പിച്ചിരുന്നു. യു ക്രീയേഷന്‍സ്, വിശാരദ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ടി മലയമാനും അനിൽ വി നാഗേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ചൽ ഉദയകുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com