കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് വീണ്ടും തുറക്കുന്നു; ശനിയാഴ്ച മുതൽ പ്രദർശനം 

മാളിലെ ആറാം നിലയിലാണ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു. ഈ മാസം 30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. മാളിലെ ആറാം നിലയിലാണ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. ‌ആകെ സ്‌ക്രീനുകളില്‍ മൂന്നെണ്ണം വി ഐ പി കാറ്റഗറികളിലുള്ളതാണ്. 

2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാളിലെ തിയറ്ററുകള്‍ സങ്കേതിക കാരണങ്ങളാല്‍ 2017ല്‍ അടച്ചു. അഗ്നിശമന വിഭാഗത്തിന്‍റെ എന്‍ഒസി (നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഇല്ലാതെയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ തിയറ്റർ അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു. മാളിന്‍റെ ആറ്, ഏഴ് നിലകളില്‍ പ്രവര്‍ത്തിക്കുന്ന തിയറ്റര്‍ അനുവദനീയമായ 40 മീറ്റര്‍ ഉയരത്തിന് മുകളിൽ സ്ഥിതിചെയ്തിരുന്നതിനാലായിരുന്നു നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com