സ്കൂബാ ഡൈവിങ്ങിനിടെ കടലിലെ മാലിന്യം പെറുക്കി പരിണിതി ചോപ്ര; വിഡിയോ

സ്കൂബാ ഡൈവ് ചെയ്ത് കടലിലെ മാലിന്യം പെറുക്കുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിയാണ് പരിണിതി ചോപ്ര. സിനിമയെപ്പോലെ തന്നെ പരിണിതി ഏറെ ഇഷ്ടപ്പെടുന്നത് കടലിനെയാണ്. സ്കൂബാ ഡൈവിങ്ങിനോടുള്ള താൽപ്പര്യം താരം നേരത്തെ തന്നെ ആരാധകരെ അറിയിച്ചിട്ടുണ്ട്. സ്കൂബാ ഡൈവ് ചെയ്യുന്നതിന്റെ താരത്തിന്റെ പുതിയ വിഡിയോ ആണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. സ്കൂബാ ഡൈവ് ചെയ്ത് കടലിലെ മാലിന്യം പെറുക്കുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്. 

സ്കൂബ് ഡൈവ് ചെയ്ത് കടലിന്റെ അടുത്തട്ടിൽ എത്തിയാണ് മാലിന്യങ്ങൾ നീക്കുന്നത്. മാസ്ക്, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാനുകൾ എന്നിവയാണ് താരത്തിന് കിട്ടിയത്. നിരാശകൊണ്ട് അവർ തലകുലുക്കുന്നതായും ദൃശ്യത്തിൽ കാണാം. രസകരമായ ഡൈവ് ചെയ്തു പക്ഷേ മാലിന്യങ്ങള്‍ക്കെതിരായ വളരെ പ്രധാനപ്പെട്ട ഡൈവിങ്ങായിരുന്നു. സമുദ്രത്തിലെ മാറ്റത്തിനായി എനിക്കൊപ്പം ചേരൂ- എന്ന അടിക്കുറിപ്പിലാണ് പരിണിതി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സമുദ്രം നേരിടുന്ന മാലിന്യ പ്രശ്നത്തെക്കുറിച്ചും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. 14 മില്ല്യൺ ടൺ പ്ലാസ്റ്റിക്കാണ് ഓരോ വർഷവും കടലിലെത്തുന്നത്. 2020 ആകുമ്പോഴേക്കും സമുദ്രത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് നാലിരട്ടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കടലാമകൾ, ഡോൾഫിനുകൾ, സീലുകൾ പോലുള്ള ആയിരക്കണക്കിന് സമുദ്രജീവികളുടെ വംശനാശത്തിന് കാരണമാകുമെന്ന് വീഡിയോയിൽ പറയുന്നു. 90,000 സമുദ്രസന്ദർശകർ വെള്ളത്തിൽ നിന്ന് 2 ദശലക്ഷം മാലിന്യങ്ങൾ ഇതുവരെ നീക്കം ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com