ഗായകൻ മനോജ് കുമാർ
ഗായകൻ മനോജ് കുമാർ

ഗായകൻ മനോജ് കുമാർ അന്തരിച്ചു

ജൂനിയർ എസ് പി ബി എന്ന അപരനാമത്തിലാണ്  മനോജ് കുമാർ സംഗീതാസ്വാദകർക്കിടയിൽ അറിയപ്പെട്ടിരുന്നത്

കോഴിക്കോട്:  ഗായകൻ മനോജ് കുമാർ ആനക്കുളം അന്തരിച്ചു. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ഉദര രോഗത്തിന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഒടുമ്പ്ര സ്വദേശിയാണ്. 

​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ ​ഗാനങ്ങൾ ആലപിച്ച് പ്രശസ്തനായ മനോജ് കുമാർ ജൂനിയർ എസ് പി ബി എന്ന അപരനാമത്തിലാണ് സംഗീതാസ്വാദകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എസ്പിബിയോടൊപ്പം വേദിയിൽ അ​ദ്ദേഹം ​ഗാനം ആലപിച്ചിട്ടുമുണ്ട്.  

കഴിഞ്ഞ ഒരു വർഷത്തിനിടെ എസ്പിബിയുടെ സ്മരണാർത്ഥം നടത്തിയ ഒട്ടനവധി പരിപാടികളിൽ മനോജ് കുമാർ പാടിയിരുന്നു. ശ്രീലതയാണ് ഭാര്യ. മകൻ അർജുൻ. 

ഈ വാർത്ത കൂടി വായിക്കാം

ബീച്ചിൽ തലകുത്തനെ മറിഞ്ഞ് അഭ്യാസം, നടന് ഗുരുതര പരുക്ക്; ആശുപത്രിയിൽ 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com