ചിന്മയിയുടെ അക്കൗണ്ട് നീക്കം ചെയ്ത് ഇൻസ്റ്റ​ഗ്രാം, 'അക്രമികളെ നിലനിർത്തി ശബ്ദമുയർത്തുന്നവരെ ഒഴിവാക്കുന്നു'

'ബാക്ക്അപ്പ്' അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം അറിയിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഗായിക ചിന്മയിയുടെ ഔദ്യോ​ഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു. തന്റെ 'ബാക്ക്അപ്പ്' അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തിയവരെ ഒഴിവാക്കുകയാണ് എന്നാണ് ചിന്മയി കുറിച്ചത്. ചില പുരുഷന്മാർ തനിക്ക് അശ്ലീലചിത്രങ്ങളയച്ചത് റിപ്പോർട്ട് ചെയ്തതിനാലാണ് ഇൻസ്റ്റാ​ഗ്രാമിന്റെ ഈ നടപടിയെന്ന് ​ഗായിക ട്വിറ്ററിലൂടെ പറഞ്ഞു. 

"അവസാനം ഇൻസ്റ്റഗ്രാം എന്റെ യഥാർത്ഥ അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി." ചിന്മയി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. കുറച്ചു നാളുകളായി അക്കൗണ്ടിലൂടെ മെസേജ് അയക്കുന്നതിന് ചിന്മയിക്കു വിലക്കു നേരിടേണ്ടിവന്നിരുന്നു. അതിനു പിന്നാലെയാണ് അക്കൗണ്ട് തന്നെ ഇൻസ്റ്റ​ഗ്രാം ഡിലീറ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് ചിന്മയി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. സന്തോഷ വാർത്ത പുറത്തുവിട്ടതിനു പിന്നാലെ നിരവധി ആക്ഷേപ കമന്റുകളാണ് ചിന്മയിക്കു ലഭിക്കുന്നത്. ​ഗായിക മീടു ആരോപണം ഉന്നയിച്ച ​ഗാനരചയിതാവ് വൈരമുത്തുവിനെപ്പോലെ എല്ലാ സൗഭാ​ഗ്യങ്ങളോടെയും ജീവിക്കുക എന്നുവരെ കമന്റുകൾ വന്നു. ഇതിനെ രൂക്ഷഭാഷയിൽ മറുപടി നൽകാൻ ചിന്മയി മറന്നില്ല. പുരോ​ഗതിയേക്കുറിച്ചും ഫെമിനിസത്തേക്കുറിച്ചും സ്ത്രീശാക്തീകരണത്തേക്കുറിച്ചുമെല്ലാം ശബ്ദിക്കുന്ന ഇന്ത്യയിലെ സാഹചര്യമിതാണെന്നാണ്‌ ​താരം കുറിച്ചത്. 

ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കുമാണ് ചിന്മയി ജന്മം നൽകിയത്. നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. 2014- ലായിരുന്നു ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com