'അത് ഒരു അഭിനയ പിശാശ്', രേവതിയുടെ നേട്ടം ആഘോഷിക്കാന്‍ ഒത്തുകൂടി താരസുന്ദരികള്‍; ചിത്രങ്ങള്‍

ഖുശ്ബു, ലിസി ലക്ഷ്മി, അംബിക, സുഹാസിനി എന്നിവര്‍ക്കൊപ്പമായിരുന്നു രേവതിയുടെ ആഘോഷം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ലയാളി പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് രേവതി. പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമാണെങ്കിലും ഇത്തവണയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രേവതിക്ക് ആദ്യമായി ലഭിക്കുന്നത്. രേവതിക്ക് അവാര്‍ഡ്  ലഭിച്ചതിന്റെ സന്തോഷം ആഘോഷമാക്കിയിരിക്കുകയാണ് താരത്തിന്റെ കൂട്ടുകാരികള്‍. 

80 കളില്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സുന്ദരികളാണ് രേവതിയ്ക്ക് അവാര്‍ഡ് ലഭിച്ചത് ആഘോഷിക്കാന്‍ ഒത്തു കൂടിയത്. ഖുശ്ബു, ലിസി ലക്ഷ്മി, അംബിക, സുഹാസിനി എന്നിവര്‍ക്കൊപ്പമായിരുന്നു രേവതിയുടെ ആഘോഷം. നടി ലിസി ലക്ഷ്മിയാണ് മനോഹരമായ കുറിപ്പിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

ഭൂതകാലം സിനിമയിലൂടെ രേവതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയത് ആഘോഷിച്ചു. അത് വിസ്മയിപ്പിക്കുന്ന നേട്ടമാണ് എന്റെ സുഹൃത്തേ. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് രേവതി. പ്രഭു സാറിന്റെ വാക്കുകള്‍ കടമെടുത്താല്‍ അത് ഒരു അഭിനയ പിശാശ്. വര്‍ഷങ്ങളായി മികച്ച പ്രകടനത്തിലൂടെ നമ്മെ അമ്പരപ്പിച്ചിട്ടുള്ള നടിയായിരുന്നിട്ടും സംസ്ഥാന അവാര്‍ഡ് പോലുള്ള വലിയ അംഗീകാരങ്ങള്‍ കിട്ടാക്കനി ആയിരുന്നു. യുവ അഭിനേതാക്കളുമായി മത്സരിച്ച് ഈ പ്രായത്തില്‍ അവാര്‍ഡ് നേടുക എന്നത് വലിയ നേട്ടമാണ്. ഞങ്ങളെല്ലാം നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു- ലിസി ലക്ഷ്മി കുറിച്ചു. 

കൂടാതെ രേവതിയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷനിമിഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.  യഥാര്‍ത്ഥ സുഹൃത്തുക്കള്‍ നമ്മടെ നേട്ടത്തില്‍ സന്തോഷിക്കും എന്ന കുറിപ്പിലാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം രേവതി പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com