രാജാവായി മമ്മൂട്ടി; ഭീഷ്മ പർവം 50 കോടി ക്ലബ്ബിൽ

റിലീസ് ചെയ്ത് ആറ് ദിവസത്തിലാണ് 50 കോടിയിലേക്ക് ചിത്രം എത്തിയത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവം തിയറ്ററുകളിൽ ആവേശം നിറയ്ക്കുകയാണ്. ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. 50 കോടി ക്ലബിലെത്തിയതിന്റെ പോസ്റ്റര്‍ ട്രേഡ് അനലിസ്റ്റുകളാണ് പുറത്തുവിട്ടത്. ലോകവ്യാപക ബോക്സ് ഓഫിസിൽ നിന്നാണ് ചിത്രത്തിന്റെ നേട്ടം. റിലീസ് ചെയ്ത് ആറ് ദിവസത്തിലാണ് 50 കോടിയിലേക്ക് ചിത്രം എത്തിയത്. 

അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 3നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. തിയറ്ററിൽ 100 ശതമാനം പേർക്കും പ്രവേശനം അനുവദിച്ചതും ചിത്രത്തിന് ​ഗുണകരമായി. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്. ആദ്യ ദിവസം കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 3.676 കോടി രൂപയാണ് നേടിയത്. 


ബി​ഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രമാണ് ഇത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് സം​ഗീതം ഒരുക്കിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com